ETV Bharat / state

സംസ്ഥാനത്ത് ഇന്ന് ട്രെയിന്‍ സര്‍വീസുകള്‍ക്ക് നിയന്ത്രണം; ജനശദാബ്‌ദി എക്‌സ്‌പ്രസ് റദ്ദാക്കി

കറുകുറ്റിക്കും ചാലക്കുടിക്കും ഇടയിലാണ് ഗാർഡറുകൾ മാറ്റുന്നത്. തിരുവനന്തപുരം-കണ്ണൂർ, കണ്ണൂർ തിരുവനന്തപുരം ജനശതാബ്‌ദി എക്‌സ്‌പ്രസ് ട്രെയിൻ തുടങ്ങിയ സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്

Train service restrictions in Kerala  Train service restrictions  Train service  ട്രെയിന്‍ സര്‍വീസുകള്‍ക്ക് നിയന്ത്രണം  ട്രെയിന്‍ സര്‍വീസുകള്‍  ഗാർഡറുകൾ  ജനശതാബ്‌ദി എക്‌സ്‌പ്രസ് ട്രെയിൻ
ട്രെയിന്‍ സര്‍വീസുകള്‍ക്ക് നിയന്ത്രണം
author img

By

Published : Apr 27, 2023, 9:14 AM IST

Updated : Apr 27, 2023, 9:26 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രെയിൻ സർവീസുകളിൽ ഇന്ന് നിയന്ത്രണം. കറുകുറ്റിക്കും ചാലക്കുടിക്കും ഇടയില്‍ ഗാർഡറുകൾ മാറ്റുന്നതിനാലാണ് ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം-കണ്ണൂർ, കണ്ണൂർ -തിരുവനന്തപുരം ജനശതാബ്‌ദി എക്‌സ്‌പ്രസ് ട്രെയിൻ സർവീസുകള്‍ റദ്ദാക്കി. രപ്‌തിസാഗർ എക്‌സ്‌പ്രസ് ട്രെയിൻ പാലക്കാട് സർവീസ് അവസാനിപ്പിക്കും. ഇന്ന് രാവിലെ ആറ് മണി മുതൽ 10 മണി വരെയാണ് ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. രപ്‌തിസാഗർ എക്‌സ്‌പ്രസ് പാലക്കാട് ജങ്ഷനും എറണാകുളം ജങ്ഷനും ഇടയ്ക്കാണ് ഭാഗികമായി റദ്ദാക്കിയിരിക്കുന്നത്.

റദ്ദാക്കിയ ട്രെയിൻ സർവീസുകൾ:

  • തിരുവനന്തപുരം-കണ്ണൂർ, കണ്ണൂർ-തിരുവനന്തപുരം ജനശതാബ്‌ദി
  • ചെന്നൈ - ആലപ്പുഴ സൂപ്പർഫാസ്റ്റ്, ആലപ്പുഴ- ചെന്നൈ സെൻട്രൽ എക്‌സ്‌പ്രസ്
  • എറണാകുളം- കണ്ണൂർ ഇന്‍റർസിറ്റി എക്‌സ്പ്രസ്
  • എറണാകുളം-ഗുരുവായൂർ എക്‌സ്‌പ്രസ്
  • നാഗർകോവിൽ-മംഗളൂരു സെൻട്രൽ ഏറനാട് എക്‌സ്പ്രസ്
  • മംഗളൂരു-നാഗർകോവിൽ ഏറനാട് എക്‌സ്പ്രസ്
  • തിരുനെൽവേലി-പാലക്കാട് പാലരുവി എക്‌സ്പ്രസ്
  • കൊച്ചുവേളി-ലോക്‌മാന്യതിലക് ഗരീബ്‌രഥ്‌ എക്‌സ്പ്രസ്
  • എറണാകുളം-പാലക്കാട് മെമു എക്‌സ്പ്രസ്
  • പാലക്കാട്-എറണാകുളം മെമു എക്‌സ്പ്രസ്
  • എറണാകുളം-ഷൊർണൂർ മെമു എക്‌സ്പ്രസ്
  • ഗുരുവായൂർ- തൃശൂർ എക്‌സ്പ്രസ്
  • തൃശൂർ-ഗുരുവായൂർ എക്‌സ്പ്രസ്

കെഎസ്ആർ ബാംഗ്ലൂർ-എറണാകുളം ജങ്ഷൻ എക്‌സ്പ്രസ് ട്രെയിനിന്‍റെ സര്‍വീസ് നാളെയും റദ്ദാക്കിയിട്ടുണ്ട്.

Last Updated : Apr 27, 2023, 9:26 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.