ETV Bharat / state

ആറ്റുകാൽ പൊങ്കാല : തിരുവനന്തപുരം നഗരത്തിൽ ഇന്ന് ഉച്ച മുതൽ ഗതാഗത നിയന്ത്രണം - തിരുവനന്തപുരം

ഉച്ചയ്ക്ക് രണ്ട് മണി മുതൽ പൊങ്കാല ദിനമായ നാളെ വൈകിട്ട് വരെ ഗതാഗത നിയന്ത്രണം. ചരക്ക്, ഹെവി വാഹനങ്ങൾ നഗരത്തിലേക്ക് പ്രവേശിപ്പിക്കില്ല.

Attukal Pongala  Traffic restrictions  ആറ്റുകാൽ പൊങ്കാല  തിരുവനന്തപുരം  ഗതാഗത നിയന്ത്രണം
ആറ്റുകാൽ പൊങ്കാല
author img

By

Published : Mar 6, 2023, 11:47 AM IST

തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ ഇന്ന് ഉച്ച മുതൽ ഗതാഗത നിയന്ത്രണം. ഉച്ചയ്ക്ക് രണ്ട് മണി മുതൽ പൊങ്കാല ദിനമായ നാളെ വൈകിട്ട് വരെയാണ് ഗതാഗത നിയന്ത്രണം ഉണ്ടാവുക. ചരക്ക്, ഹെവി വാഹനങ്ങൾ നഗരത്തിലേക്ക് പ്രവേശിപ്പിക്കില്ല. വാഹനങ്ങൾ പൊലീസ് ക്രമീകരിച്ചിരിക്കുന്ന ഗ്രൗണ്ടുകളിൽ മാത്രമാണ് പാർക്ക് ചെയ്യേണ്ടത്. ക്ഷേത്ര പരിസരങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്.

നടപ്പാതയിൽ പൊങ്കാല അടുപ്പ് പാടില്ല : അതേസമയം നടപ്പാതയിൽ പൊങ്കാല അടുപ്പ് കൂട്ടാൻ അനുവദിക്കില്ലെന്നും സിറ്റി പൊലീസ് കമ്മിഷണർ നാഗരാജു അറിയിച്ചു. പൊങ്കാലയ്ക്കായി കേരള വാട്ടർ അതോറിറ്റി, ജലവിതരണത്തിനും മലിനജല നിർമാർജനത്തിനും പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. അടിയന്തര ആവശ്യങ്ങൾക്കും പരാതിപരിഹാരത്തിനുമായി കൺട്രോൾ റൂമുകളും പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.

24 മണിക്കൂറും വേണ്ടി വരുന്ന ജല ഉപയോഗം കണക്കാക്കി പ്രദേശത്ത് ഓവർ ഹെഡ് ടാങ്കുകൾ പ്രത്യേകമായി സജ്ജീകരിച്ച് മുൻകൂട്ടി നിറച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. വാട്ടർ അതോറിറ്റിയുടെ മൂന്ന് ടാങ്കുകൾ മുഴുവൻ സമയവും ഇതിനായി സജ്ജമാക്കിയിട്ടുണ്ട്. അസിസ്‌റ്റന്‍റ് എൻജിനീയർമാരുടെ നേതൃത്വത്തിൽ മൂന്ന് മേഖലക‍ളിലായി 24മണിക്കൂറും പ്രവർത്തിക്കുന്ന സ്പെഷ്യൽ സ്ക്വാഡിനെ പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്.

സീവേജ് സംബന്ധമായി, ​ന​ഗരത്തിലെ സ്വീവർ ലൈൻ നെറ്റ്‌വർക്ക് പ്രത്യേകമായി മേഖല തിരിച്ച് ബക്കറ്റ് ക്ലീനിങ്, ജെറ്റിങ് എന്നിവ ചെയ്‌ത് സുഗമമായ ഒഴുക്ക് ഉറപ്പാക്കിയിട്ടുണ്ട്. പമ്പ് ഹൗസുകളും പമ്പുകളും പരിശോധന നടത്തി പ്രവർത്തനക്ഷമത ഉറപ്പാക്കി.

പ്രത്യേക മെഡിക്കല്‍ ടീമുകൾ : അതേസമയം ആറ്റുകാൽ പൊങ്കാല ഇടുന്ന ഭക്തജനങ്ങൾ ആരോഗ്യവകുപ്പിന്‍റെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് മന്ത്രി വീണ ജോർജ് അറിയിച്ചു. പൊങ്കാലയോടനുബന്ധിച്ച് ആരോഗ്യ വകുപ്പ് വിവിധ സ്ഥലങ്ങളില്‍ മെഡിക്കല്‍ ടീമുകളെ സജ്ജമാക്കിയിട്ടുണ്ടെന്നും എന്തെങ്കിലും തരത്തിൽ ബുദ്ധിമുട്ട് നേരിടുന്നവർ ടീമിന്‍റെ സേവനം തേടേണ്ടതാണെന്നും മന്ത്രി വാർത്താക്കുറിപ്പിൽ അറിയിച്ചു.

'ചൂട്' വളരെ കൂടുതലായതിനാല്‍ എല്ലാവരും സുരക്ഷിതത്വം ഉറപ്പാക്കണം. നിര്‍ജലീകരണം ഉണ്ടാകാതിരിക്കുവാനായി ഇടയ്ക്കിടെ ധാരാളം വെള്ളം കുടിക്കണം. ക്ഷീണം, തലവേദന, തലകറക്കം തുടങ്ങിയവ ഉണ്ടായാല്‍ തണലത്തേക്ക് മാറുകയും വൈദ്യസഹായം തേടുകയും വേണമെന്നും മന്ത്രി അറിയിച്ചു.

സുസജ്ജമായി പൊലീസ് : തിരക്ക് നിയന്ത്രിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും 2000 പുരുഷ പൊലീസിനെയും 750 വനിത പൊലീസിനെയും ഉത്സവമേഖലകളിൽ നിയോഗിക്കും. 45 ലക്ഷം ഭക്തർ ഇത്തവണ പൊങ്കാല ഇടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്ഷേത്ര പരിസരത്ത് പൊങ്കാല അർപ്പിക്കുന്നതിനുള്ള ഇടംതേടി നിരവധി പേരാണ് എത്തുന്നത്. പ്രശസ്‌തമായ ആറ്റുകാൽ പൊങ്കാല ആഘോഷമാക്കാനൊരുങ്ങുകയാണ് തലസ്ഥാന നഗരി.

കൊവിഡ് നിയന്ത്രണങ്ങളില്ലാത്ത ഇത്തവണ ആറ്റുകാലമ്മയുടെ അനുഗ്രഹം തേടി എത്തുന്നത് നിരവധി ഭക്തജനങ്ങളാണ്. മാർച്ച് ഏഴിന് ആറ്റുകാല്‍ പൊങ്കാല നടക്കും. മുന്നൊരുക്കങ്ങൾ സംസ്ഥാന സർക്കാരിൻ്റെയും തിരുവനന്തപുരം നഗരസഭയുടെയും നേതൃത്വത്തിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് തകൃതിയായി പുരോഗമിക്കുകയാണ്. ഭക്തർക്കായി എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ക്ഷേത്രം ട്രസ്‌റ്റ് ചെയർപേഴ്‌സൺ ഗീതാകുമാരിയും അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.