ETV Bharat / state

കെഎസ്ആർടിസിയും എംബ്ലവും ആനവണ്ടിയും ഇനി കേരളത്തിന് സ്വന്തം - ആനവണ്ടി

ട്രേഡ് മാർക്ക്‌സ് ആക്‌ട് 1999 പ്രകാരം കെഎസ്ആർടിസി എന്ന ചുരുക്കെഴുത്തും, എംബ്ലവും, ആനവണ്ടി എന്ന പേരും കേരളത്തിന് അനുവദിച്ച് ഉത്തരവിറങ്ങി.

ksrtc  ksrtc kerala  kerala rtc news  trade mark registrar  kerala rtc vs karnataka rtc  കെഎസ്ആർടിസി  ആനവണ്ടി  ട്രേഡ് മാർക്ക് രജിസ്ട്രാർ
കെഎസ്ആർടിസി ഇനി കേരളത്തിന് സ്വന്തം
author img

By

Published : Jun 2, 2021, 11:03 PM IST

തിരുവനന്തപുരം : കെഎസ്ആർടിസിയും ആനവണ്ടിയും എംബ്ലവും ഇനി കേരളത്തിന് സ്വന്തം. വർഷങ്ങളായി കർണാടകയുമായി തുടർന്ന് വന്നിരുന്ന നിയമപോരാട്ടങ്ങൾക്ക് അവസാനം. കെഎസ്ആർടിസി എന്ന പേര് കേരളം മാത്രമെ ഉപയോഗിക്കാവൂ എന്ന് ട്രേഡ് മാർക്ക് രജിസ്ട്രാർ ഉത്തരവിറക്കി. ആനവണ്ടി എന്ന വിളിപ്പേരും കേരളത്തിനേ ഇനി ഉപയോഗിക്കാൻ കഴിയൂ എന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.

Also Read: ലോക്ക്‌ഡൗണ്‍ രാജ്യത്തെ വായു ഗുണനിലവാരം ഉയര്‍ത്തിയെന്ന് പഠനം

കേരള റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷനും കർണാടക റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷനും പൊതുവിൽ ഉപയോഗിച്ച് വന്നിരുന്ന ചുരുക്ക നാമമായിരുന്നു കെഎസ്ആർടിസി. എന്നാൽ ഇത് കർണാടകയുടേതാണെന്ന് കാണിച്ച് 2014ൽ കർണാടക കേരളത്തിന് നോട്ടിസ് അയച്ചു. തുടർന്ന് വർഷങ്ങൾ നീണ്ട നിയമപോരാട്ടങ്ങൾക്ക് ശേഷമാണ് പുതിയ ഉത്തരവ് ഇറങ്ങിയിരിക്കുന്നത്. കെഎസ്ആർടിസി എന്ന ചുരുക്കനാമം ആദ്യം ഉപയോഗിച്ചത് കേരളമാണെന്ന് രജിസ്ട്രാറെ ബോധ്യപ്പെടുത്താൻ സംസ്ഥാനത്തിന് സാധിച്ചു. തുടർന്ന് ട്രേഡ് മാർക്ക്‌സ് ആക്‌ട് 1999 പ്രകാരം കെഎസ്ആർടിസി എന്ന ചുരുക്കെഴുത്തും, എംബ്ലവും, ആനവണ്ടി എന്ന പേരും കേരളത്തിന് അനുവദിച്ച് ഉത്തരവിറങ്ങി.

Also Read: സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

കെഎസ്ആർടിസി എന്ന പേര് ഇനി കേരളത്തിന് മാത്രമേ ഉപയോഗിക്കാൻ കഴിയൂ എന്ന് കാണിച്ച് ഉടൻ തന്നെ കർണാടകയ്ക്ക് നോട്ടീസ് അയക്കുമെന്ന് കെഎസ്ആർടിസി എംഡിയും ഗതാഗത സെക്രട്ടറിയുമായ ബിജു പ്രഭാകർ ഐഎഎസ് പറഞ്ഞു. ആനവണ്ടി എന്ന് കേരളത്തിന് പുറത്ത് ഉപയോഗിക്കുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.