തിരുവനന്തപുരം: നെയ്യാര്‍ സഫാരി പാര്‍ക്കില്‍ എത്തിക്കുന്നതിനിടെ കൂട്ടില്‍ നിന്ന് ചാടിപ്പോയ കടുവയെ കണ്ടെത്തി. പാര്‍ക്കിലെ പ്രവേശന കവാടത്തിനടുത്ത് നിന്നാണ് കടുവയെ കണ്ടെത്തിയത്. കൂട്ടില്‍ കയറ്റാനുള്ള ശ്രമം ആരംഭിച്ചു. വയനാട്ടിലെ ആദിവാസി കോളനികളിൽ നിരവധി വളര്‍ത്തുമൃഗങ്ങളെ കൊന്നു തിന്ന പത്ത് വയസുള്ള കടുവയെ അടുത്തിടെയാണ് പിടികൂടിയത്. തുടർന്ന് കഴിഞ്ഞ ദിവസം നെയ്യാർ സിംഹ സഫാരി പാർക്കിൽ എത്തിക്കുകയായിരുന്നു. നിലവിൽ ഇവിടെ നാഗരാജ്, ബിന്ദു എന്നീ രണ്ട് സിംഹങ്ങളാണ് ഉള്ളത്. പാർക്കിൽ മറ്റു മൃഗങ്ങളെ കൊണ്ടുവരാൻ പാടില്ലെന്ന കേന്ദ്ര ചട്ടത്തെ മറികടന്നാണ് പലപ്പോഴും നാട്ടിൽ നിന്ന് പിടികൂടുന്ന മൃഗങ്ങളെ ഇവിടെ എത്തിക്കാറുള്ളത്.
നെയ്യാര്‍ സഫാരി പാര്‍ക്കില്‍ കൂട്ടില്‍ നിന്ന് ചാടിയ കടുവയെ കണ്ടെത്തി - tiger caught
കടുവയെ കൂട്ടില്‍ കയറ്റാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.