ETV Bharat / state

ഈ ദേവാലയമാണ് ഇന്ത്യയുടെ ബഹിരാകാശ സ്വപ്‌നങ്ങൾക്ക് ചിറക് നല്‍കിയത്, കലാമിന്‍റെ അഗ്‌നിച്ചിറകിലേറിയ 'തുമ്പ', ചരിത്രമാണ്!

importance of Thumba fishing village in Indian space research history : കേരളത്തിന്‍റെ തെക്കുള്ളൊരു മത്സ്യബന്ധന ഗ്രാമം. വിശ്വാസികള്‍ തങ്ങളുടെ ദേവാലയം ബഹിരാകാശ ഗവേഷണത്തിനായി വിട്ടുകൊടുത്തതോടെ 'തുമ്പ'യുടെ ചിത്രം മറ്റൊന്നാകുകയായിരുന്നു.

Thumba Equatorial Rocket Launching Station  Thumba fishing village  Thumba fishing village in Indian space research  Indian space research history  തുമ്പ ബഹിരാകാശ ഗവേഷണ കേന്ദ്രം  ഗവേഷണ ലാബായി മാറിയ ദേവാലയം  ഗവേഷണ ലാബായി മാറിയ തുമ്പയിലെ ദേവാലയം  തുമ്പ ബഹിരാകാശ ഗവേഷണ നിലയം ചരിത്രം  നൈക്കി അപാഷെ  തുമ്പയില്‍ നിന്ന് പറന്ന ആദ്യ റോക്കറ്റ്
importance of Thumba fishing village in Indian space research history
author img

By ETV Bharat Kerala Team

Published : Nov 25, 2023, 9:38 AM IST

'തുമ്പ'യില്‍ സഫലമായ രാജ്യത്തിന്‍റെ 'ആകാശ സ്വപ്‌നങ്ങള്‍'

തിരുവനന്തപുരം : ഒരു ക്രിസ്‌തീയ ദേവാലയത്തിന്‍റെ അള്‍ത്താര ഗവേഷണ ലാബാക്കി തുടക്കം കുറിച്ച, ഇന്ത്യന്‍ ബഹിരാകാശ കേന്ദ്രത്തിന്‍റെ ഓരോ നേട്ടങ്ങളിലും അഭിമാനം കൊള്ളുന്ന ഒരു ഗ്രാമമുണ്ട് തിരുവനന്തപുരത്ത്. തുമ്പയെന്ന ഈ മത്സ്യ ബന്ധന ഗ്രാമത്തിലെ വിശ്വാസികള്‍ സ്വമനസാലെ വിട്ടു നല്‍കിയ ആരാധാനാലയം കേന്ദ്രമാക്കി തുടക്കമിട്ട റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തില്‍ നിന്നാണ് 60 വര്‍ഷം മുന്‍പ് ഇന്ത്യയുടെ ആദ്യ റോക്കറ്റ് ആകാശത്തിന്‍റെ അനന്തതയിലേക്കുയര്‍ന്ന് ഇന്നത്തെ നേട്ടങ്ങളിലെത്തിയത് ഇതു തുമ്പയിലെ ഓരോ മനുഷ്യനെയും അഭിമാന പുളകിതരാക്കുന്നു (importance of Thumba fishing village in Indian space research history).

1963 നവംബര്‍ 21 ന് ആദ്യമായി ഇവിടുത്തെ ലോഞ്ച് പാഡില്‍ നിന്ന് ആകാശത്തിലേക്ക് റോക്കറ്റ് ഉയര്‍ന്നു പറന്നതോടെ ഇന്ത്യന്‍ ബഹിരാകാശ വികാസങ്ങളുടെ ഭൂപടത്തില്‍ ഈ മത്സ്യ ബന്ധന ഗ്രാമത്തിന് ഇടം മാത്രമല്ല, ഇരിപ്പിടവും ലഭിച്ചു (Thumba Equatorial Rocket Launching Station). 1963 നവംബര്‍ 21, വൈകിട്ട് 6.37 ന് നൈക്കി അപാഷെ എന്ന ആദ്യ റോക്കറ്റ് തുമ്പയിലെ ലോഞ്ചിങ് പാഡില്‍ നിന്നും കുതിച്ചുയര്‍ന്നപ്പോള്‍ വിഎസ്‌എസ്‌സിക്കായി വിട്ടു കൊടുത്ത പഴയ ഗ്രാമത്തിലേക്ക് ആ കാഴ്‌ച കാണാന്‍ കുട്ടിക്കാലത്ത് എത്തിയ ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് പള്ളിത്തുറ സ്വദേശിയും കേരള സര്‍വകലാശാലയിലെ മുന്‍ മലയാളം പ്രൊഫസറുമായിരുന്ന ഡോ. എഫ് എം ലാസര്‍.

1544 ല്‍ തുമ്പയിലെത്തിയ ഫ്രാന്‍സിസ് സേവ്യര്‍ എന്ന ക്രിസ്ത്യന്‍ മിഷണറി സ്ഥാപിച്ച സെന്‍റ് മേരീസ് മഗ്‌ദലന പള്ളിയാണ് റോക്കറ്റ് ലോഞ്ചിങ് സ്‌റ്റേഷനായി വിശാവസികള്‍ വിട്ടു നല്‍കിയത് (Thumba fishing village and Equatorial Rocket Launching Station). ഈ പള്ളി ഇന്ന് വിഎസ്‌എസ്‌സിക്കുള്ളില്‍ സ്പേസ് മ്യൂസിയമായി പ്രവര്‍ത്തിക്കുന്നു. 1962 ലാണ് എല്ലാം വിട്ടുകൊടുത്ത് തുമ്പ ഗ്രാമം വിട്ടിറങ്ങിയ നാട്ടുകാര്‍ക്കായി ഐഎസ്‌ആര്‍ഒ തന്നെ പള്ളിത്തുറയില്‍ പള്ളി പണിത് നല്‍കുന്നത്. വിട്ടു കൊടുത്ത പള്ളിയുടെ പിന്നിലെ സെമിത്തേരിയില്‍ അടക്കം ചെയ്‌തിരിക്കുന്ന പൂര്‍വികരെ കാണാന്‍ എല്ലാ വര്‍ഷവും നവംബര്‍ 2 ന് ഇന്നും പള്ളിത്തുറകാര്‍ക്കായി വിഎസ്‌എസ്‌സി യുടെ ഗേറ്റുകള്‍ തുറക്കപ്പെടും.

തുമ്പയില്‍ ബഹിരാകാശ ശാസ്ത്രജ്ഞനായി പ്രവര്‍ത്തിച്ച മുന്‍ രാഷ്ട്രപതി എപിജെ അബ‍്‌ദുല്‍ കലാം തന്‍റെ ആത്മകഥയായ അഗ്നിചിറകുകളില്‍ ഈ ഗ്രാമത്തിന്‍റെ ത്യാഗത്തെ സൂചിപ്പിച്ചിട്ടുണ്ട്. ഇന്നും ഐഎസ്ആര്‍ഒ യുടെ പ്രധാന കേന്ദ്രങ്ങളില്‍ ഒന്നാണ് തുമ്പ. തുമ്പ റോക്കറ്റ് ലോഞ്ചിങ് സ്‌റ്റേഷന്‍ സ്ഥാപിക്കുന്നതിനു മുന്‍ കൈ എടുത്ത ഡോ. വിക്രം സാരാഭായിയുടെ മരണത്തെ തുടര്‍ന്ന് 1972 ല്‍ ഇത് വിക്രം സാരാഭായി സ്‌പേസ് സെന്‍റര്‍ അഥവ വിഎസ്എസ്‌സി എന്ന് പുനര്‍ നാമകരണം ചെയ്യപ്പെട്ടു.

ആദ്യ റോക്കറ്റ് വിക്ഷേപണത്തിന്‍റെ 60-ാം വാര്‍ഷികാഘോഷങ്ങള്‍ നവംബര്‍ 25 ന് തുമ്പയില്‍ സംഘടിപ്പിക്കുന്നുണ്ട് (60th anniversary of rocket launch). എന്നാല്‍ ചടങ്ങിലേക്ക് പള്ളിയേയും നാട്ടുകാരെയും ക്ഷണിച്ചിട്ടില്ലെന്ന പരാതിയും ഇവര്‍ ഉന്നയിക്കുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.