ETV Bharat / state

തോട്ടപ്പള്ളി വിവാദം കരിമണല്‍ ലോബിയെ സഹായിക്കാന്‍: ഇ.പി.ജയരാജൻ - EP Jayarajan

കരിമണൽ ലോബിയെ സഹായിക്കാനാണ് ഇപ്പോഴത്തെ സമരങ്ങൾ. ദേശീയ ദുരന്തനിവാരണ അതോറിറ്റിയാണ് തോട്ടപ്പള്ളിയിൽ നിന്ന് മണല് നീക്കാൻ നിർദേശം നൽകിയത്.

തിരുവനന്തപുരം  വ്യവസായ വകുപ്പ് മന്ത്രി ഇ.പി.ജയരാജൻ  തോട്ടപ്പള്ളി  കരിമണൽ ലോബി  ഇ.പി.ജയരാജൻ  EP Jayarajan  THOTTAPPALLY
തോട്ടപ്പള്ളിയിൽ അനാവശ്യ വിവാദമുണ്ടാക്കാൻ ശ്രമിക്കുന്നതായി ഇ.പി.ജയരാജൻ
author img

By

Published : Jun 27, 2020, 7:22 PM IST

തിരുവനന്തപുരം: തോട്ടപ്പള്ളിയിൽ അനാവശ്യ വിവാദമുണ്ടാക്കാൻ ചിലർ ശ്രമിക്കുന്നതായി വ്യവസായ വകുപ്പ് മന്ത്രി ഇ.പി.ജയരാജൻ. കരിമണൽ ലോബിയെ സഹായിക്കാനാണ് ഇപ്പോഴത്തെ സമരങ്ങൾ. ദേശീയ ദുരന്തനിവാരണ അതോറിറ്റിയാണ് തോട്ടപ്പള്ളിയിൽ നിന്ന് മണൽ നീക്കാൻ നിർദേശം നൽകിയത്. രണ്ട് പ്രളയത്തിലും കുട്ടനാട്ടിലെ പ്രശ്നം തോട്ടപ്പള്ളി സ്പിൽവേയിൽ മണൽ അടിഞ്ഞതാണ്. ഇതിൽ നിന്ന് കുട്ടനാടിനെ രക്ഷിക്കാനാണ് മണൽ നീക്കം ചെയ്യുന്നത്. ധാതുമണലായതിനാലാണ് പൊതുമേഖല സ്ഥാപനങ്ങൾക്ക് ചുമതല നൽകിയത്. ഇപ്പോൾ നടക്കുന്ന സമരം എന്തിനെന്ന് മനസിലാകുന്നില്ല. കരിമണൽ ലോബിക്കും കള്ളകടത്തുക്കാർക്കുമായി വേണ്ടിയാണോ സമരം നടത്തുന്നതെന്ന് വി.എം.സുധീരനും പ്രതിപക്ഷ നേതാവും വ്യക്തമാക്കണം. കരിമണൽ മാഫിയക്കായി വേണ്ടിയാണ് സമരം. സുധീരന്‍റെ ഈ പ്രവർത്തനങ്ങളുടെ ഗുണഭോക്താവ് ആരാണെന്ന് പരിശോധിച്ചാൽ മനസിലാക്കുമെന്നും മന്ത്രി പറഞ്ഞു.

തോട്ടപ്പള്ളിയിൽ അനാവശ്യ വിവാദമുണ്ടാക്കാൻ ശ്രമിക്കുന്നതായി ഇ.പി.ജയരാജൻ

പള്ളിപ്പുറം ടെക്നോ സിറ്റിയിൽ ഒരു ഖനനവും നടത്താൻ വ്യവസായ വകുപ്പ് തീരുമാനമെടുത്തിട്ടില്ല. അവിടെ ഭൂമി പരിശോധിക്കാൻ വ്യവസായ വകുപ്പിന് അധികാരമില്ല. വിചിത്രമാണ് പ്രതിപക്ഷ നേതാവിന്‍റെ സന്ദർശനവും വിമർശനവും. ഇടതു സർക്കാറിന്റെ ജനപിന്തുണയിൽ ഒറ്റപെടുന്നതിന്റെ പ്രശ്നമാണ് പ്രതിപക്ഷത്തെ നേതാക്കൾക്ക്. കെ.സുരേന്ദ്രന് മുൻ ബി ജെ പി സംസ്ഥാന അധ്യക്ഷൻമാരുടെ നിലവാരമില്ല. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ അരോപണങ്ങൾക്ക് മറുപടി നൽകുന്നില്ലെന്നും ഇ.പി.ജയരാജൻ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.