ETV Bharat / state

റെക്കോർഡുകൾ തിരുത്തി തോമസ് ഐസക്; എറ്റവും ദൈർഘ്യമേറിയ ബജറ്റുമായി ധനമന്ത്രി

തോമസ് ഐസക്കിന്‍റെ പന്ത്രണ്ടാമത് ബജറ്റാണ് ഇന്ന് അവതരിപ്പിച്ചത്

kerala budget latest news  kerala budget update  kerala budget 2021  thomas issac news  കേരള ബജറ്റ് വാർത്തകൾ  കേരള ബജറ്റ് പുതിയ വിവരങ്ങൾ  കേരള ബജറ്റ് 2021  തോമസ് ഐസക്ക് വാർത്തകൾ
റെക്കോർഡുകൾ തിരുത്തി തോമസ് ഐസക്; എറ്റവും ദൈർഘ്യമേറിയ ബജറ്റുമായി ധനമന്ത്രി
author img

By

Published : Jan 15, 2021, 3:00 PM IST

തിരുവനന്തപുരം: ബജറ്റ് അവതരണത്തിൽ ചരിത്രം കുറിച്ച് ധനമന്ത്രി ടി എം തോമസ് ഐസക്. നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് പ്രസംഗമാണ് തോമസ് ഐസക് നടത്തിയത്. മൂന്ന് മണിക്കൂർ പതിനേഴ് മിനുറ്റുകളാണ് പ്രസംഗം നീണ്ടത്. കെ എം മാണിയുടെ റെക്കോർഡാണ് തോമസ് ഐസക് തന്‍റെ പന്ത്രണ്ടാമത്തെ ബജറ്റിൽ തിരുത്തിയത്.

2013 ൽ കെ എം മാണി നടത്തിയ 2.58 മണിക്കൂർ നീണ്ട ബജറ്റ് പ്രസംഗമായിരുന്നു ഏറ്റവും ദൈർഘ്യമേറിയത്. രാവിലെ ഒമ്പത് മണിക്ക് ആരംഭിച്ച ബജറ്റ് പ്രസംഗം അവസാനിച്ചത് 12.17ന്. ഈ സമയത്തിനിടയിൽ ഒരിക്കൽ പോലും ഇടവേള എടുത്തില്ല എന്നതും ശ്രദ്ധേയം. പ്രസംഗം നീണ്ടപ്പോൾ സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ അത് ധനമന്ത്രിയെ ഓർമിപ്പിക്കുകയും ചെയ്‌തു. ധനമന്ത്രി എന്ന നിലയിൽ തോമസ് ഐസക്കിന്‍റെ പന്ത്രണ്ടാമത്തെ ബജറ്റും പിണറായി സർക്കാരിന്‍റെ ആറാമത്തെ ബജറ്റുമാണ് ഇന്ന് അവതരിപ്പിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.