തിരുവനന്തപുരം: കിഫ്ബിയിലെ ആദായ നികുതി വകുപ്പിന്‍റെ പരിശോധന ഊളത്തരമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. നല്ല ഉദ്ദേശ്യത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തെ ചെളി വാരിയെറിയുന്നതിന് തുല്യമാണ് പരിശോധന.
ഏത് രേഖയും നല്‍കാമെന്നും എല്ലാ പ്രവര്‍ത്തനങ്ങളും ഓണ്‍ലൈനായതിനാൽ പാസ് വേര്‍ഡും നല്‍കാമെന്ന് അറിയിച്ചതാണ്. എന്നിട്ടും കിഫ്ബി ആസ്ഥാനത്ത് എത്തി ഇന്‍കം ടാസ്‌ക് കമ്മിഷ്ണര്‍ മഞ്ജിത്ത് സിങ്ങിന്‍റെ നേതൃത്വത്തില്‍ നടന്ന ഭീഷണിയും നാടകവും എന്തിനു വേണ്ടിയാണ് എന്ന് വ്യക്തമാക്കണം.
കിഫ്ബിയുടെ കരാറുകാര്‍ക്ക് നല്‍കുന്ന പണത്തിന്‍റെ നികുതി സംബന്ധിച്ചായിരുന്നു പരിശോധന. എന്നാല്‍ കിഫ്ബി ആക്ട് പ്രകാരം കരാറുകാരുമായി കിഫ്ബിക്ക് ഒരു കരാറും ഇല്ല. കരാറുകാരെ തെരഞ്ഞെടുക്കുന്നതും കരാര്‍ ഓപ്പിടുന്നതും എഗ്രിമെന്‍റ് അഥോറിറ്റിയാണ്.
ഇഎസ്‌പിവിയാണ് ടിഡിഎസ് അടയ്‌ക്കേണ്ടത്. ഇതിനായി ഇതുവരെ 73 കോടി രൂപ കിഫ്ബി കൈമാറി കഴിഞ്ഞു. കാശും വാങ്ങി പോക്കറ്റില്‍ വച്ചിട്ടാണ് പരിശോധനക്ക് വന്നത്. ഡല്‍ഹിയിലെ തമ്പുരാക്കന്‍മാര്‍ക്കായി നടത്തുന്ന നീക്കമാണ് ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥര്‍ നടത്തിയതെന്നും തോമസ് ഐസക് ആരോപിച്ചു.