തിരുവനന്തപുരം: കെ.എസ്.എഫ്.ഇ യിലെ വിജിലൻസ് റെയ്‌ഡിൽ ചർച്ചകൾ നീട്ടിക്കൊണ്ടു പോകാൻ താൽപര്യമില്ലെന്ന് ധനമന്ത്രി ടി.എം തോമസ് ഐസക്ക്. പറയാനുള്ളതെല്ലാം പറഞ്ഞിട്ടുണ്ട്. കൂടുതൽ ഒന്നും പറയാനില്ല. വിജിലൻസ് റിപ്പോർട്ട് വരട്ടെ. അതു പരിശോധിച്ച് നടപടികൾ എടുക്കും. വിജിലൻസ് പരിശോധന റിപ്പോർട്ട് ബന്ധപ്പെട്ട വകുപ്പിന് നൽകാതെ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടതാണ് താൻ ഉന്നയിച്ച ആക്ഷേപം. കെ.എസ്.എഫ്.ഇ യിലെ ക്രമക്കേടുകൾ സംബന്ധിച്ച് മാധ്യമങ്ങളിൽ വന്ന വാർത്തകളുടെ അടിസ്ഥാനത്തിൻ സ്വമേധയാ പരിശോധിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
കെ.എസ്.എഫ്.ഇ യിലെ റെയ്‌ഡിൽ ചർച്ചകൾ നീട്ടാൻ താൽപര്യമില്ല: തോമസ് ഐസക്ക് - ധനമന്ത്രി ടി.എം തോമസ് ഐസക്ക്
വിജിലൻസ് റിപ്പോർട്ട് പരിശോധിച്ച് നടപടികൾ എടുക്കും