ETV Bharat / state

ലേക്ക് പാലസിന് നികുതി ഇളവ് നല്‍കി സര്‍ക്കാര്‍ - നികുതി

1.17 കോടിയിൽ നിന്ന് 34 ലക്ഷമായാണ് സംസ്ഥാന സര്‍ക്കാര്‍ നികുതി വെട്ടിക്കുറച്ചത്.

ലേക്ക് പാലസ്
author img

By

Published : Jul 12, 2019, 12:47 PM IST

Updated : Jul 12, 2019, 3:35 PM IST

ആലപ്പുഴ: മുന്‍ മന്ത്രിയും കുട്ടനാട് എംഎൽഎയുമായ തോമസ് ചാണ്ടിയുടെ ലേക്ക് പാലസ് റിസോര്‍ട്ടിലെ അനധികൃത കെട്ടിടങ്ങള്‍ക്ക് പിഴ ചുമത്തിയ ആലപ്പുഴ നഗരസഭയുടെ തീരുമാനം സംസ്ഥാന സര്‍ക്കാര്‍ തള്ളി. തദ്ദേശസ്വയംഭരണവകുപ്പ് സെക്രട്ടറിയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. പിഴ വെട്ടിക്കുറക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തിന് അനുകൂലമായ തീരുമാനം എടുക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. ഇത് സംബന്ധിച്ച ഉത്തരവ് വകുപ്പ് സെക്രട്ടറി ആലപ്പുഴ നഗരസഭ സെക്രട്ടറിക്ക് കൈമാറി.

ലേക്ക് പാലസിന് നികുതി ഇളവ് നല്‍കി സര്‍ക്കാര്‍

ചട്ടലംഘനത്തിന്‍റെ പേരില്‍ ലേക്ക് പാലസ് റിസോര്‍ട്ടിന് നികുതിയും പിഴയും ഉള്‍പ്പെടുത്തി 1.17 കോടി രൂപയാണ് ആലപ്പുഴ നഗരസഭ ചുമത്തിയത്. ഇതിനെതിരെ തോമസ് ചാണ്ടിയുടെ കമ്പനി സംസ്ഥാന സര്‍ക്കാരിന് അപ്പീല്‍ നല്‍കിയിരുന്നു. അപ്പീലിന്‍മേല്‍ സര്‍ക്കാര്‍ നഗരസഭ ജോയിന്‍റ് ഡയറക്ടറോട് അന്വേഷണത്തിന് ഉത്തരവിട്ടു. അദ്ദേഹത്തിന്‍റെ അന്വേഷണറിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് പിഴത്തുക 34 ലക്ഷമായി വെട്ടിക്കുറച്ചത്. ഈ തുക ഈടാക്കിക്കൊണ്ട് കെട്ടിടങ്ങള്‍ നിയമവിധേയമായി ക്രമവത്കരിക്കാനും സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.

എന്നാല്‍, ഇത് അംഗീകരിക്കാനാവില്ലെന്നും പിഴത്തുക വെട്ടിക്കുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനം നഗരസഭയുടെ അധികാരത്തിന്‍മേലുള്ള കടന്നുകയറ്റമാണെന്നും പഞ്ചായത്ത് രാജ് ആക്ടിന്‍റെ ലംഘനമാണെന്നും കഴിഞ്ഞമാസം ചേര്‍ന്ന നഗരസഭ കൗണ്‍സില്‍ അറിയിച്ചു. സര്‍ക്കാര്‍ നിര്‍ദേശം നടപ്പാക്കണമെന്ന് എല്‍ഡിഎഫ് അംഗങ്ങളും നഗരസഭ സെക്രട്ടറിയും കൗണ്‍സിലില്‍ ആവശ്യപ്പെട്ടെങ്കിലും ഇതിനെ മറികടന്ന് കൗൺസില്‍ തീരുമാനം എടുക്കുകയായിരുന്നു. തുടര്‍ന്ന് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുകയും ചെയ്തു. ഈ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് തോമസ് ചാണ്ടിക്ക് അനുകൂലമായി സര്‍ക്കാര്‍ വീണ്ടും തീരുമാനം എടുത്തിരിക്കുന്നത്.

Intro:Body:

‌തോമസ് ചാണ്ടിയുടെ വിവാദ ലേക് പാലസ് റിസോർട്ടിന് സഹായവുമായി സർക്കാർ. റിസോർട്ടിന് ചുമത്തിയ നികുതി കുറയ്ക്കാൻ സംസ്ഥാന സർക്കാർ ഉത്തരവിറക്കി .1.17 കോടി രൂപയാണ് റിസോട്ടിന് നികുതിയായി ചുമത്തിയിരുന്നത്. ഇത് 37 ലക്ഷമായി കുറയ്ച്ചു കൊണ്ടാണ് പുതിയ ഉത്തരവിറങ്ങിയിരിക്കുന്നത്. അലപ്പുഴ നഗരസഭാ സെക്രട്ടറിയുടെ ഉത്തരവ് തള്ളിയാണ്  തദ്ദേശ സ്വയംഭരണ സെക്രട്ടറി ഉത്തരവിറക്കിയിരിക്കുന്നത്. ഇതോടെ കുട്ടനാട് എം.എൽ.എയുടെ ക്രമവിരദ്ധ നിർമ്മാണം  ക്രമപ്പെടും

Conclusion:
Last Updated : Jul 12, 2019, 3:35 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.