ETV Bharat / state

തൊളിക്കോട് പീഡനം: ഇമാമിനെ ഇന്ന് കോടതിയിൽ ഹാജരാക്കും - മാം ഷെഫീക്ക് ഖാസ്മി

കോയമ്പത്തൂർ, ഊട്ടി, വിജയവാഡ എന്നിവിടങ്ങളിലാണ് മുന്‍ ഇമാം ഷെഫീക്ക് ഖാസിമി ഒളിവിൽ കഴിഞ്ഞിരുന്നത്. ഇമാം താമസിച്ചിരുന്ന ലോഡ്ജിൽ നിന്നും കിട്ടിയ സിസി ടിവി ദൃശ്യങ്ങളാണ് അന്വേഷണസംഘത്തിന് സഹായമായത്.

ഇമാം ഷെഫീക്ക് ഖാസ്മി
author img

By

Published : Mar 8, 2019, 1:08 PM IST

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പിടിയിലായ തൊളിക്കോട് ജമാ അത്ത് മുൻ ഇമാം ഷെഫീക്ക് ഖാസിമിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്നലെ മധുരയിൽ നിന്നും പിടികൂടിയ ഷെഫീക്ക് ഖാസിമിയും സഹായി ഫാസിലും വലിയമല പൊലീസ് സ്റ്റേഷനിലാണ് ഉള്ളത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സ്ഥലത്തെത്തിച്ച് തെളിവെടുത്തേക്കും. ചോദ്യം ചെയ്യലും തെളിവെടുപ്പും പൂർത്തിയാക്കി നെടുമങ്ങാട് കോടതിയിലാണ് ഖാസിമിയെ ഹാജരാക്കുക. കേസ് പിന്നീട് പോക്സോ കോടതിയിലേക്ക് മാറ്റും.

ഒപ്പമുണ്ടായിരുന്ന സഹായി ഫാസിലിന്‍റെ കാറിൽ പകൽ കറങ്ങിയ ശേഷം രാത്രിയിൽ ലോഡ്ജിൽ മുറിയെടുക്കുകയായിരുന്നു ഖാസിമിയുടെ രീതി. മുറിയെടുക്കാന്‍ ഫാസിലിന്‍റെ തിരിച്ചറിയൽ കാർഡും മറ്റുള്ളവരുമായി ബന്ധപ്പെടാന്‍ ഫാസിലിന്‍റെ ഫോണും ഉപയോഗിക്കും. സഹോദരൻ നൗഷാദിന്‍റെ സുഹൃത്തുക്കളുടെ അക്കൗണ്ടിലേക്ക് ഇമാമിന് വേണ്ടിയുള്ള പണം ബന്ധുക്കളും സുഹൃത്തുക്കളും കൈമാറിയിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി.

സഹോദരൻ നൗഷാദിനെ കോയമ്പത്തൂരിൽ നിന്നും പിടികൂടിയപ്പോഴാണ് ഇമാമിന് സഹായത്തിനായി നില്‍ക്കുന്ന ഫാസിലിനെക്കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇമാം മധുരയിലുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. മധുരയിൽ വാഹനത്തിൽ കറങ്ങുമ്പോഴാണ് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഡി അശോകന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇമാമിനെയും ഫാസിലിനെയും പിടികൂടുന്നത്. 16 സ്ഥലങ്ങളിലാണ് ഇമാം ഒളിവില്‍ കഴിഞ്ഞത്. കഴിഞ്ഞ മാസം 12നാണ് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ വാഹനത്തിൽ തട്ടികൊണ്ട് പോയി പീഡിപ്പിച്ചതിന് വിതുര പൊലീസ് ഇമാമിനെതിരെ കേസെടുത്തത്. പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ്.

Intro:Body:

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്: ഇമാമിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഇന്നലെ പിടിയിലായ തൊളിക്കോട് ജമാ അത്ത് മുൻ ഇമാം ഷെഫീക്ക് ഖാസ്മിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്നലെ മധുരയിൽ നിന്നും പിടികൂടിയ ഷെഫീക്ക് ഖാസ്മിയെയും സഹായി ഫാസിലിനെയും വലിയമല പൊലീസ് സ്റ്റേഷനിലെത്തിച്ചിരുന്നു. ഷെഫീക്ക് ഖാസ്മിയെ ഇന്ന് പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയ സ്ഥലത്തുകൊണ്ടുപോയി തെളിവെടുത്തേക്കും. ചോദ്യം ചെയ്യലും തെളിവെടുപ്പും പൂർത്തിയാക്കിയാൽ ഇന്ന് വൈകുന്നേരം കോടതിയിൽ ഹാജരാക്കും എന്നാണ് സൂചന. 

കോയമ്പത്തൂർ, ഊട്ടി, വിജയവാഡ എന്നിവടങ്ങളിലാണ് ഇമാം ഫെഫീക്ക് ഖാസ്മി ഒളിവിൽ കഴിഞ്ഞിരുന്നത്. ഇമാമിന്‍റെ സഹോദരൻ പെരുമ്പാവൂർ സ്വദേശിയായ നൗഷാദാണ് എല്ലാ സഹായങ്ങളും ചെയ്തിരുന്നത്.  ഒരു ലോഡ്ജിൽ നിന്നും കിട്ടിയ സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണ സംഘമായ റൂറൽ ഷാഡോ പൊലീസിന് പിടിവള്ളിയായത്. ഇമാമിനൊപ്പമുണ്ടായിരുന്ന സഹായി ഫാസിലിന്‍റെ കാറിൽ പകൽ കറങ്ങിയ ശേഷം രാത്രിയിൽ ലോഡ്ജിൽ മുറിയെടുക്കുമായിരുന്നു. ഫാസിലിന്‍റെ തിരിച്ചറിയൽ കാർഡുപയോഗിച്ചാണ് മുറിയെടുത്തത്. ഫാസിലിന്‍റെ ഫോണ്‍ ഉപയോഗിച്ചാണ് ഫെഫീക്ക് ഖാസ്മിയെ മറ്റുള്ളവരെ വിളിച്ചിരുന്നത്. സഹോദരനായ നൗഷാദിന്‍റെ ബിസിനസ് സുഹൃത്തുക്കളുടെ അക്കൗണ്ടിലേക്ക് ഇമാമിനുവേണ്ടിയുള്ള പണം ബന്ധുക്കളും സുഹൃത്തുകളും കൈമാറിയിരുന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തി. 

നൗഷാദിനെ കോയമ്പത്തൂരിൽ നിന്നും പിടികൂടിയപ്പോഴാണ് ഇമാമിന്‍റെ സഹായത്തിനായി നില്‍ക്കുന്ന ഫാസിലിനെ കുറിച്ച് പൊലീസ് അറിയുന്നത്. ഇതേ തുടർന്നുള്ള അന്വേഷണത്തിൽ ഇമാം മധുരയിലുണ്ടെന്ന് കണ്ടെത്തി.  മധുരയിൽ വാഹനത്തിൽ കറങ്ങുമ്പോഴാണ് ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഡി അശോകന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇമാമിനെയും ഫാസലിനെയും പിടികൂടുന്നത്. കഴിഞ്ഞ മാസം 12നാണ് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ വാഹനത്തിൽ തട്ടികൊണ്ട് പോയി പീഡിപ്പിച്ചതിന് വിതുര പൊലീസ് കേസെടുത്തത്. കീഴടങ്ങാൻ  സമ്മർദ്ദം ചെലുത്തിയെങ്കിലും പൊലീസിനെ കബളിപ്പിച്ച് ഇമാം മുങ്ങുകയായിരുന്നു. പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ്.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.