തിരുവനന്തപുരം: സംസ്ഥാനത്ത് തിരുവോണം ബംപർ ഭാഗ്യക്കുറി വിൽപ്പനയിൽ വൻ കുതിപ്പ്. രണ്ടാഴ്‌ച കൊണ്ട് വിറ്റ് പോയത് 17.5 ലക്ഷത്തോളം ടിക്കറ്റുകള്‍. പാലക്കാട്, തിരുവനന്തപുരം ജില്ലകളാണ് ടിക്കറ്റ് വില്‍പനയില്‍ മുന്നിൽ നില്‍ക്കുന്നത്. ഇത്തവണ 125.54 കോടി രൂപയാണ് ആകെ സമ്മാന തുക. 25 കോടി രൂപയാണ് ഒന്നാം സമ്മാനം.
കഴിഞ്ഞ തവണത്തേതിൽ നിന്നും വ്യത്യസ്‌തമായി സമ്മാന ഘടനയിൽ വൻ പൊളിച്ചെഴുത്തുമായാണ് തിരുവോണം ബംപർ ഇത്തവണ വിപണിയിലെത്തിയത്. ഒരു ടിക്കറ്റിന് 500 രൂപയാണ് വില. 30 ലക്ഷം ടിക്കറ്റുകളാണ് ആദ്യ ഘട്ടത്തിൽ അച്ചടിച്ചത്. 90 ലക്ഷം ടിക്കറ്റുകളെങ്കിലും വിപണിയിലെത്തിക്കാനാണ് ലോട്ടറി വകുപ്പ് ലക്ഷ്യമിടുന്നത്.
അതേ സമയം കഴിഞ്ഞ വർഷം 66.5 ലക്ഷം ടിക്കറ്റുകൾ വിറ്റഴിഞ്ഞതായാണ് ലഭ്യമാകുന്ന കണക്കുകൾ. തിരുവോണം ബംപർ ഭാഗ്യക്കുറി വിൽപ്പനയിൽ ഇക്കുറി റെക്കോർഡ് തിരുത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഇത്തവണ രണ്ടാം സമ്മാനത്തില്‍ മാറ്റം വന്നിട്ടുണ്ട്.
ഓണം ബംപര്‍ സമ്മാന തുക:
ഒന്നാം സമ്മാനം - 25 കോടി
രണ്ടാം സമ്മാനം - 1 കോടി വീതം 20 പേർക്ക്
മൂന്നാം സമ്മാനം - 50 ലക്ഷം വീതം 20 പേർക്ക്
നാലാം സമ്മാനം - 5 ലക്ഷം വീതം 10 പേർക്ക്. എന്നിങ്ങനെയാണ് ഇത്തവണത്തെ സമ്മാന തുക.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കൂടുതലാണ് ഇത്തവണത്തെ സമ്മാനത്തുക. 2021ല്‍ 12 കോടിയായിരുന്നു ഓണം ബംപറിന്‍റെ ഒന്നാം സമ്മാനം. 300 രൂപയായിരുന്നു ഈ സമയം ടിക്കറ്റ് വില. 2022ലാണ് ബംപറിന്‍റെ സമ്മാനത്തുക 25 കോടിയായി ഉയര്‍ത്താന്‍ തീരുമാനിച്ചത്. ഓണം ബംപറിനെ കൂടുതല്‍ ജനകീയമാക്കുന്നതിന് വേണ്ടിയാണ് സമ്മാന ഘടനയും ടിക്കറ്റ് വിലയും ഉയര്‍ത്തിയതെന്നായിരുന്നു അന്ന് മന്ത്രി ആന്‍റണി രാജുവിന്‍റെ പ്രതികരണം.
2022ലെ ഭാഗ്യവാന്‍ തലസ്ഥാനത്ത് നിന്ന്: 2022ലെ തിരുവോണം ബംപറിന്‍റെ ഒന്നാം സമ്മാനം 25 കോടി രൂപയുടെ ഭാഗ്യവാന്‍ തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപായിരുന്നു. TJ 750605 എന്ന ടിക്കറ്റാണ് അനൂപിനെ ഒന്നാം സമ്മാനത്തിന് അര്‍ഹനാക്കിയത്. സമ്മാന തുക കൈപ്പറ്റിയ ശേഷം അനൂപ് നേരിടേണ്ടി വന്നിരുന്ന ദുരനുഭവങ്ങള്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ വിഷു ബംപര്‍ ഭാഗ്യശാലി തന്‍റെ പേരുവിവരങ്ങള്‍ പരസ്യപ്പെടുത്താതെയാണ് സമ്മാനത്തുക കൈപ്പറ്റിയത്.
സംസ്ഥാന സര്‍ക്കാറിന്‍റെ ഓണം ബംപര്‍ ഭാഗ്യക്കുറി ഇക്കഴിഞ്ഞ ജൂലൈ 24നാണ് പ്രകാശനം ചെയ്‌തത്. ധനമന്ത്രി കെഎന്‍ ബാലഗോപാലാണ് ബംപര്‍ ലോട്ടറി പ്രകാശനം ചെയ്‌തത്. ഇത്തവണ 125 കോടി 54 ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് ഭാഗ്യ ശാലികളെ കാത്തിരിക്കുന്നത്.