ETV Bharat / state

ടെക്നോസിറ്റിയിൽ സർക്കാർ ഒത്താശയോടെ കളിമൺ ഖനനത്തിന് നീക്കം - തിരുവനന്തപുരം

പള്ളിപ്പുറത്ത് ടെക്നോസിറ്റിക്കായി ജനങ്ങളെ കുടി ഒഴിപ്പിച്ച് ഏറ്റെടുത്ത ഭൂമിയിൽ സർക്കാരിന്‍റെ ഒത്താശയോടെ കളിമൺ ഖനനത്തിന് നീക്കം

techno city  thiruvanatha puram  pothancode  തിരുവനന്തപുരം  പള്ളിപ്പുറം
ടെക്നോസിറ്റിയിൽ സർക്കാർ ഒത്താശയോടെ കളിമൺ ഖനനത്തിന് നീക്കം
author img

By

Published : Jun 26, 2020, 10:59 PM IST

തിരുവനന്തപുരം: പള്ളിപ്പുറത്ത് ടെക്നോസിറ്റിക്കായി ജനങ്ങളെ കുടി ഒഴിപ്പിച്ച് ഏറ്റെടുത്ത ഭൂമിയിൽ സർക്കാരിന്‍റെ ഒത്താശയോടെ കളിമൺ ഖനനത്തിന് നീക്കം. കേരള സംസ്ഥാന മിനറൽ ഡവലപ്മെന്‍റ് കോർപറേഷൻ ലിമിറ്റഡിന്‍റെ നേതൃത്വത്തിലാണ് ഖനന നീക്കം നടത്തുന്നത്. ഇതിന്‍റെ ആദ്യപടിയായി ചെയർമാൻ മടവൂർ ബി.എസ് അനിലിന്‍റെ നേതൃത്വത്തിൽ യോഗം നടത്തി. കണ്ണൂർ പാപ്പിനിശ്ശേരിയിലെ കേരള ക്ലേയ്സ് ആൻഡ് സിറാമിക്സ്, കൊല്ലം കുണ്ടറ സിറാമിക്സ് എന്നീ സ്ഥാപനങ്ങള്‍ക്ക് വേണ്ടിയാണ് പളളിപ്പുറത്ത് ഖനനനീക്കമെന്നാണ് ആരോപണം.

പള്ളിപ്പുറം ടെക്നോസിറ്റിയിൽ മംഗലപുരം പഞ്ചായത്തിൽപ്പെടുന്ന 12ഉം അണ്ടൂർക്കോണം പഞ്ചായത്തിലെ ആറും ഏക്കർ ഭൂമി ഏറ്റെടുക്കാനുള്ള നീക്കം തുടങ്ങിയതാണ് വിവരം. കളിമണ്ണ് സ്വകാര്യ കമ്പനികൾക്ക് കൈമാറുമെന്നാണ് വിവരം.നിലവിൽ മംഗലപുരത്തും സമീപ പ്രദേശങ്ങളിലും കളിമൺ ഖനനം നിർത്തിവയ്ക്കാൻ സുപ്രീം കോടതി ഉത്തരവ് നിലനിൽക്കെയാണ് സർക്കാർ ഭൂമിയിൽ ഖനനം നടത്താൻ നീക്കം. നീക്കത്തിനെതിരെ കോൺഗ്രസും ബിജെപിയും പരസ്യമായ എതിർപ്പുമായി രംഗത്തെത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്ഥലം സന്ദർശിച്ചു. ടെക്നോസിറ്റിക് വേണ്ടി ഏറ്റെടുത്ത സ്ഥലം ആ ആവശ്യങ്ങൾക്ക് വേണ്ടിയാണു ഉപയോഗിക്കേണ്ടത്. ആ പദ്ധതിക്കു തുരങ്കം വെക്കാനാണ് സർക്കാർ ശ്രമം.കളിമൺ ഖനനം നടത്താനുള്ള തീരുമാനം അടിയന്തരമായി റദ്ദ് ചെയ്യണം. ഈ സ്ഥലത്തുനിന്നു ഖനനത്തിനുള്ള മണ്ണ് എടുത്താൽ ഒരു കമ്പനിയും ഇവിടെ സ്ഥാപനം തുടങ്ങില്ല. അതോടെ ടെക്നോസിറ്റി എന്ന പ്രസ്ഥാനം തന്നെ ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു.

ടെക്നോസിറ്റിയിൽ സർക്കാർ ഒത്താശയോടെ കളിമൺ ഖനനത്തിന് നീക്കം

ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, വി വി രാജേഷ് തുടങ്ങിയരും സ്ഥലം സന്ദർശിച്ചു. വ്യവസായ വകുപ്പ് മന്ത്രി മുന്നിൽ നിന്ന് സർക്കാർ നടത്തുന്ന കോടികളുടെ അഴിമതിയാണ് ഖനന നീക്കത്തിന് പിന്നിൽ. പമ്പയിലെയും കണ്ണൂരിലെയും മണൽ നീക്കത്തിന് നേത്രത്വം നൽകിയ അതെ ശക്തികൾ തന്നെയാണ് ഈ നീക്കത്തിന് പിന്നിലും. ഖനനത്തിന്‍റെ പേരിൽ ഒരു തരി മണ്ണുപോലും കടത്തിക്കൊണ്ടു പോകാൻ അനുവദികില്ല എന്നും ശക്തമായ സമരവുമായി ബി ജെ പി മുന്നോട്ടുപോകുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.