ETV Bharat / state

'രാജ്യത്തെ 10 സ്ഥാപനങ്ങളില്‍ ഒന്ന്': എസ്എടി ആശുപത്രിക്ക് സെന്‍റര്‍ ഓഫ് എക്‌സലന്‍സ് നേട്ടം - എസ്എടി ആശുപത്രി സെന്‍റര്‍ ഓഫ് എക്‌സലന്‍സ്

അപൂര്‍വ രോഗങ്ങള്‍ക്ക് വേണ്ടിയുള്ള നാഷണല്‍ പോളിസിയുടെ ഭാഗമായുള്ള മാനദണ്ഡങ്ങള്‍ അനുസരിച്ച് കേന്ദ്ര സംഘം നടത്തിയ പരിശോധനയില്‍ മികവ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് എസ്എടി ആശുപത്രി സെന്‍റര്‍ ഓഫ് എക്‌സലന്‍സ് പട്ടികയില്‍ ഇടം നേടിയത്. അപൂര്‍വ രോഗം കണ്ടെത്തിയാല്‍ സെന്‍റര്‍ ഓഫ് എക്‌സലന്‍സ് പദ്ധതി വഴി ചികിത്സ ലഭ്യമാക്കാന്‍ ഇതിലൂടെ സാധിക്കും

SAT hospital elevated as center of excellence  Thiruvananthapuram SAT hospital  center of excellence  എസ്എടി ആശുപത്രിയെ സെന്‍റര്‍ ഓഫ് എക്‌സലന്‍സാക്കി  എസ്എടി ആശുപത്രി  അപൂര്‍വ രോഗങ്ങള്‍ക്ക് വേണ്ടിയുള്ള നാഷണല്‍ പോളിസി  എസ്എടി ആശുപത്രി സെന്‍റര്‍ ഓഫ് എക്‌സലന്‍സ്  മെഡിക്കല്‍ കോളജ് ആശുപത്രി
എസ്എടി ആശുപത്രിയെ സെന്‍റര്‍ ഓഫ് എക്‌സലന്‍സാക്കി
author img

By

Published : Dec 30, 2022, 9:45 AM IST

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് എസ്എടി ആശുപത്രിയെ കേന്ദ്ര ആരോഗ്യ മന്ത്രാലയം അപൂര്‍വ രോഗങ്ങള്‍ക്ക് വേണ്ടിയുള്ള സെന്‍റര്‍ ഓഫ് എക്‌സലന്‍സ് പട്ടികയില്‍ ഉള്‍പ്പെടുത്തി. രാജ്യത്തെ 10 പ്രധാന ആശുപത്രികളുടെ പട്ടികയിലാണ് എസ്എടി ആശുപത്രി ഇടം പിടിച്ചിരിക്കുന്നത്. അപൂര്‍വ രോഗങ്ങള്‍ കണ്ടെത്തുന്നതിലും ചികിത്സയിലും ഗവേഷണത്തിലും വിപ്ലവാത്മകമായ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ ഇതിലൂടെ സാധിക്കും.

അപൂര്‍വ രോഗങ്ങള്‍ കണ്ടെത്തുക, ചികിത്സിക്കുക, പ്രതിരോധിക്കുക എന്നീ ലക്ഷ്യങ്ങളുമായി അപൂര്‍വ രോഗങ്ങള്‍ക്ക് വേണ്ടിയുള്ള നാഷണല്‍ പോളിസിയനുസരിച്ചാണ് സെന്‍റര്‍ ഓഫ് എക്‌സലന്‍സ് പട്ടിക തയ്യാറാക്കിയത്. പോളിസിയുടെ ഭാഗമായുള്ള മാനദണ്ഡങ്ങളനുസരിച്ച് കേന്ദ്ര സംഘം നടത്തിയ പരിശോധനയില്‍ മികവ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് എസ്എടിയെ തെരഞ്ഞെടുത്തത്.

ജനിതക രോഗങ്ങളുടെ പരിശോധന, രോഗനിര്‍ണയം, ചികിത്സ എന്നിവ എസ്എടി ആശുപത്രിയില്‍ സാധ്യമാണ്. മാത്രമല്ല മെഡിക്കല്‍ കോളജ് ആശുപത്രിയുടെ സഹകരണവും ലഭ്യമാണ്. ഏതെങ്കിലും ഒരു അപൂര്‍വ രോഗം കണ്ടുപിടിച്ചു കഴിഞ്ഞാല്‍ സെന്‍റര്‍ ഓഫ് എക്‌സലന്‍സ് പദ്ധതി വഴി ചികിത്സ ലഭിക്കും.

കേരളത്തില്‍ മറ്റേതെങ്കിലും ആശുപത്രിയില്‍ അപൂര്‍വ രോഗം കണ്ടെത്തിയാലും എസ്എടി ആശുപത്രിയിലെ സെന്‍റര്‍ ഓഫ് എക്‌സലന്‍സ് വഴിയായിരിക്കണം രജിസ്റ്റര്‍ ചെയ്യേണ്ടത്. സംസ്ഥാന സര്‍ക്കാര്‍ ഇതിനായുള്ള അധിക സൗകര്യവും കൂടുതല്‍ ജീവനക്കാരുടെ സേവനവും ഉറപ്പ് വരുത്തും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.