ETV Bharat / state

പ്രവാസികളെ സ്വീകരിക്കാൻ തിരുവനന്തപുരം സജ്ജം

ജില്ലയിലെ വിവിധ ഹോസ്റ്റലുകൾ, ഹോട്ടലുകൾ, ഓഡിറ്റോറിയങ്ങൾ തുടങ്ങിയവ താമസസൗകര്യത്തിനായി ഏറ്റെടുത്തിട്ടുണ്ട്. 261 സ്വകാര്യ ഹോട്ടലുകളെയാണ് സ്വന്തം ചെലവിൽ താമസസൗകര്യത്തിനായി കണ്ടെത്തിയത്

thiruvananthapuram ready for welcoming nri  തിരുവനന്തപുരം പ്രവാസികൾ  പ്രവാസികളുടെ മടക്കം
തിരുവനന്തപുരം
author img

By

Published : May 5, 2020, 8:07 PM IST

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തുന്ന പ്രവാസികളെ സ്വീകരിക്കുന്നതിനാവശ്യമായ സംവിധാനങ്ങൾ ജില്ലയിൽ സജ്ജമായി. നിരീക്ഷണത്തിൽ കഴിയുന്നതിന് ആറ് താലൂക്കുകളിലായി സൗകര്യങ്ങൾ ഒരുക്കി. 11,217 പേർക്ക് സർക്കാർ ചെലവിൽ നിരീക്ഷണത്തിൽ കഴിയുന്നതിനും 6,471 പേർക്ക് സ്വന്തം ചെലവിൽ ഹോട്ടലുകളിൽ നിരീക്ഷണത്തിൽ കഴിയുന്നതിനും സൗകര്യങ്ങൾ ഒരുക്കി. സർക്കാർ മാർഗ നിർദേശങ്ങളനുസരിച്ച് ഇവർ നിരീക്ഷണ കാലാവധി പൂർത്തിയാക്കുന്നുണ്ടെന്ന് ഉറപ്പാക്കും.

ജില്ലയിലെ വിവിധ ഹോസ്റ്റലുകൾ, ഹോട്ടലുകൾ, ഓഡിറ്റോറിയങ്ങൾ തുടങ്ങിയവ താമസസൗകര്യത്തിനായി ഏറ്റെടുത്തിട്ടുണ്ട്. 261 സ്വകാര്യ ഹോട്ടലുകളെയാണ് സ്വന്തം ചെലവിൽ താമസസൗകര്യത്തിനായി കണ്ടെത്തിയത്. അപ്രതീക്ഷിതമായി കൂടുതൽ പേർ വന്നാൽ നിരീക്ഷണത്തിൽ പാർപ്പിക്കുന്നതിന് വിവിധ സ്ഥലങ്ങളിലായി കണ്ടെത്തിയ 178 ഹാളുകൾ ഉപയോഗിക്കാനാകും. അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ രോഗപരിശോധനയ്ക്കുള്ള സൗകര്യങ്ങളടക്കമുണ്ടാകും. പരിശോധനയിൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെ ഇവിടെ നിന്നും ആംബുലൻസിൽ ആശുപത്രികളിലേക്ക് മാറ്റും. നിരീക്ഷണത്തിലുള്ളവർക്ക് ആരോഗ്യ പരിശോധനക്കും ചികിത്സക്കുമുള്ള സൗകര്യങ്ങളുമുണ്ടാകും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.