ETV Bharat / state

എട്ട് വയസുകാരിയെ പീഡിപ്പിച്ച കേസ് ; പ്രതിക്ക് ഒന്‍പത് വർഷം തടവും മുപ്പതിനായിരം പിഴയും

എട്ട് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതിയുടേതാണ് വിധി

എട്ട് വയസുകാരിയെ പീഡിപ്പിച്ച കേസ്  തിരുവനന്തപുരത്ത് പീഡന കേസിലെ പ്രതിയ്‌ക്ക് തടവും പിഴയും  തിരുവനന്തപുരം ഇന്നത്തെ വാര്‍ത്ത  Thiruvananthapuram todays news  Imprisonment and fine on rape case  Thiruvananthapuram todays news
എട്ട് വയസുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് ഒന്‍പത് വർഷം തടവും മുപ്പതിനായിരം പിഴയും
author img

By

Published : Dec 27, 2021, 8:31 PM IST

തിരുവനന്തപുരം : എട്ട് വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഒന്‍പത് വർഷം കഠിന തടവും മുപ്പതിനായിരം രൂപ പിഴയും വിധിച്ച് കോടതി. തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതിയുടേതാണ് വിധി. കുടപ്പനക്കുന്ന് നാലുമുക്ക് ഏണിക്കര ലെയിനിൽ സുരേഷാണ് കേസിലെ പ്രതി.

സംഭവം 2015 ഫെബ്രുവരിയില്‍

ജഡ്‌ജി ആർ ജയകൃഷ്ണന്‍റേതാണ് വിധി. പിഴത്തുക അടച്ചില്ലെങ്കിൽ ഒന്‍പത് മാസം കൂടുതൽ ശിക്ഷ അനുഭവിക്കണം. പിഴത്തുക ലഭിച്ചാൽ പീഡനത്തിനിരയായ പെൺകുട്ടിക്ക് നൽകണമെന്നും കോടതി ഉത്തരവിട്ടു. 2015 ഫെബ്രുവരി 16 ന് രാത്രി 7.30 നാണ് കേസിനാസ്‌പദമായ സംഭവമുണ്ടായത്.

പെൺകുട്ടി താമസിക്കുന്ന വീടിൻ്റെ താഴത്തെ നിലയിൽ പ്രതിയുടെ ബന്ധുവാണ് താമസിക്കുന്നത്. വൈദ്യുതി ബിൽ വന്നെങ്കിൽ വാങ്ങിക്കൊണ്ട് വരാൻ പെൺക്കുട്ടിയെ താഴത്തെ നിലയിലേക്ക് അയച്ചു. ഈ സമയം പ്രതി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മൂകനും ബധിരനുമായ പ്രതി കുട്ടിയെ അകത്തെ മുറിയിൽ കൊണ്ടുപോവുകയും തുടര്‍ന്ന് സ്വകാര്യ ഭാഗങ്ങൾ പ്രദര്‍ശിപ്പിക്കുകയും ചെയ്‌തു.

വസ്ത്രത്തിൽ ബീജത്തിൻ്റെ അംശം

തുടര്‍ന്ന് കുട്ടിയുടെ അടിവസ്ത്രം ഊരുകയും ശരീരത്തിൽ പിടിക്കുകയും ചെയ്‌തതായും പരാതിയില്‍ പറയുന്നു. കുട്ടി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതി വിട്ടില്ല. തുടർന്ന് കുട്ടി ബഹളംവച്ച് പ്രതിയെ തള്ളി മാറ്റി ഓടി രക്ഷപ്പെടുകയായിരുന്നു. ശേഷം അമ്മയോട് വിവരം പറയുകയും വീട്ടുകാർ ഉടനെ പൊലീസിൽ അറിയിക്കുകയും ചെയ്‌തു.

പ്രതിയെ കാലതാമസമില്ലാതെ പൊലീസ് അറസ്റ്റുചെയ്‌തു. പ്രതി സംഭവ സമയം ധരിച്ചിരുന്ന വസ്ത്രങ്ങൾ പൊലീസ് കണ്ടെടുത്ത് ശാസ്ത്രീയ പരിശോധനയക്ക് അയച്ചു. ഈ വസ്ത്രത്തിൽ ബീജത്തിൻ്റെ അംശം കണ്ടെത്തിയിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ് വിജയ് മോഹൻ ഹാജരായി.

ALSO READ: Walayar Case : പെണ്‍കുട്ടികളുടേത് ആത്മഹത്യ തന്നെയെന്ന് സിബിഐയും ; കുറ്റപത്രം സമര്‍പ്പിച്ചു

പേരൂർക്കട എസ്‌.ഐയായിരുന്ന വി സൈജുനാഥാണ് കേസ് അന്വേഷിച്ചത്. സർക്കാർ കുട്ടിക്ക് നഷ്ടപരിഹാരം നൽകണമെന്ന് വിധിയിൽ പ്രതിപാദിച്ചിട്ടുണ്ട്. അതേസമയം പ്രതി ജയിലിൽ കിടന്ന കാലാവധി കുറച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.