ETV Bharat / state

അശ്ലീല വീഡിയോ കാണിച്ച് ബാലികയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് 8 വർഷം തടവും 35,000 രൂപ പിഴയും - തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി

35,000 രൂപ പിഴത്തുക അതിജീവിതയ്‌ക്ക് നല്‍കണമെന്നാണ് കോടതി വിധി

thiruvananthapuram pocso case  pocso case eight year imprisonment for accused  അശ്ലീല വീഡിയോ കാണിച്ച് ബാലികയെ പീഡിപ്പിച്ച കേസ്  കോടതി വിധി  തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി  തിരുവനന്തപുരം
court
author img

By

Published : May 27, 2023, 4:46 PM IST

തിരുവനന്തപുരം: അയൽവാസിയായ ബാലികയെ അശ്ലീല വീഡിയോ കാണിച്ച് പീഡിപ്പിച്ച കേസിൽ 32കാരനായ പ്രതിക്ക് എട്ട് വർഷം കഠിന തടവും പിഴയും. 35,000 രൂപയാണ് കോടതി പിഴയിട്ടത്. തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതിയുടേതാണ് വിധി.

പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ തടവ് അനുഭവിക്കണമെന്ന് ജഡ്‌ജി ആജ് സുദർശൻ ഉത്തരവിൽ പറയുന്നു. പിഴത്തുക പീഡനമേറ്റ കുട്ടിക്ക് നൽകണമെന്ന് കോടതി ഉത്തരവില്‍ പറയുന്നു. 2021 ഫെബ്രുവരി 18ന് രാത്രി 11.30നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. കുട്ടി മൂത്രം ഒഴിക്കാനായി വീടിൻ്റെ മുറ്റത്ത് ഇറങ്ങിയ സമയമാണ് സംഭവം.

കുട്ടിയെ വീട്ടിലെത്തിച്ചത് പ്രലോഭനത്തിലൂടെ: തന്‍റെ വീടിന്‍റെ പുറത്തുനില്‍ക്കുകയായിരുന്ന അയൽവാസിയായ പ്രതി, കുട്ടി പുറത്തിറങ്ങിയത് കണ്ടു. വീടിൻ്റെ പിൻഭാഗത്തുള്ള കക്കൂസിലേക്ക് ഒറ്റയ്ക്ക് പോകാൻ കുട്ടിക്ക് പേടിയായതിനാലാണ് വീടിന് മുന്‍പിലെ ഒരു ഭാഗത്ത് മൂത്രം ഒഴിക്കാന്‍ പോയത്. ഈ സമയം ഒരു സാധനം തരാമെന്ന് പറഞ്ഞ് ബാലികയെ പ്രതി വീട്ടിലേക്ക് ചെല്ലാന്‍ വേണ്ടി നിര്‍ബന്ധിച്ചു. എന്നാൽ, നാളെ രാവിലെ വരാമെന്ന് കുട്ടി പറഞ്ഞപ്പോൾ അത് പറ്റില്ലെന്ന് ഇയാള്‍ പറഞ്ഞു. ഇന്ന് തന്നെ വരണമെന്ന് പറഞ്ഞ് കുട്ടിയെ പ്രലോഭിപ്പിച്ച് ഇയാളുടെ വീട്ടിലേക്ക് കൊണ്ടുപോയി.

ALSO READ | പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗിക പീഡനം; യുവാവും രണ്ട് കൂട്ടാളികളും അറസ്റ്റിൽ

തുടര്‍ന്ന്, പ്രതി തൻ്റെ സ്വകാര്യ ഭാഗം കാണിച്ച് കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. ഭയന്ന കുട്ടി ഓടാൻ ശ്രമിച്ചപ്പോള്‍ ഇതിന് സമ്മതിക്കാതെ പ്രതി കുട്ടിയെ മടിയിൽ പിടിച്ചിരുത്തി മൊബൈൽ ഫോണിലെ അശ്ശീല വീഡിയോകൾ കാണിച്ചു. ശേഷം, ശരീരത്തിൽ സ്‌പര്‍ശിക്കുകയായിരുന്നു. മകളെ കാണാത്തതിനാൽ വീടിന് പുറത്തിറങ്ങിയ അമ്മയും അച്ഛനും കുട്ടി മുറ്റത്ത് മൂത്രം ഒഴിച്ചതായുള്ള നനവ് കണ്ടു. പ്രതിയുടെ വീട്ടിൽ ലൈറ്റും ശ്രദ്ധയില്‍പ്പെട്ടതോടെ ഇവര്‍ അങ്ങോട്ടുചെന്നു.

ALSO READ | ഓട്ടിസം ബാധിതനായ കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; പ്രതിക്ക് 7 വര്‍ഷം തടവും പിഴയും

ഈ സമയം, പ്രതി ബാലികയെ മടിയിൽ പിടിച്ചിരുത്തി മൊബൈല്‍ ഫോണില്‍ വീഡിയോ കാണിച്ചുകൊടുക്കുന്നത് കണ്ടു. ഇതിൽ ക്ഷുഭിതനായ കുട്ടിയുടെ അച്ഛനും പ്രതിയുമായി പിടിവലി നടന്നു. കയ്യാങ്കളിക്കിടെ പ്രതി മൊബൈൽ ഫോൺ എറിഞ്ഞ് പൊട്ടിച്ചിട്ട് ഓടി രക്ഷപ്പെട്ടു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർഎസ് വിജയ് മോഹൻ, എം മുബീന, ആർവൈ അഖിലേഷ്‌ എന്നിവര്‍ ഹാജരായി. പ്രോസിക്യൂഷൻ 19 സാക്ഷികളെ വിസ്‌തരിച്ചു. 18 രേഖകളും മൂന്ന് തൊണ്ടി മുതലുകളും ഹാജരാക്കി. വെഞ്ഞാറമൂട് പൊലീസ് ഉദ്യോഗസ്ഥരായ ആർ രതീഷ്, എസ് ശ്യാമകുമാരി എന്നിവരാണ് കേസ് അന്വേഷിച്ചത്.

ALSO READ | പതിമൂന്നുകാരിയെ പീഡിപ്പിച്ചു; പ്രതിക്ക് 7 വർഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.