ETV Bharat / state

പഠനത്തിനുവേണ്ടിയുള്ള 'വര'കള്‍ ; ഏകദിനമെത്തിയതോടെ ആവേശത്തിലായ ക്രിക്കറ്റ് ആരാധകര്‍ക്ക് നിറം പകര്‍ന്ന് വിദ്യാര്‍ഥികള്‍ - യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ വിദ്യാർഥികൾ

കാര്യവട്ടം ഗ്രീൻഫീൽഡ്‌ സ്‌റ്റേഡിയത്തിൽ അന്താരാഷ്‌ട്ര ഏകദിനമെത്തിയതോടെ ആവേശത്തിലായ ക്രിക്കറ്റ് ആരാധകര്‍ക്ക് നിറം പകര്‍ന്ന് കോളജ് വിദ്യാര്‍ഥികളായ കലാകാരന്മാര്‍, ലക്ഷ്യം പഠനത്തിനുള്ള പണം സമ്പാദിക്കല്‍

ആരാധകര്‍ക്ക് നിറം പകര്‍ന്ന്  ആരാധകര്‍  ക്യാമ്പസ് കലാകാരന്മാർ  കലാകാരന്മാർ  കാര്യവട്ടം  കാര്യവട്ടം ഗ്രീൻഫീൽഡ്‌ സ്‌റ്റേഡിയം  പഠനത്തിനുള്ള പണം സമ്പാദിക്കുക  യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ വിദ്യാർഥികൾ  വിദ്യാർഥികൾ
അന്താരാഷ്‌ട്ര ഏകദിനമെത്തിയതോടെ ആവേശത്തിലായ ആരാധകര്‍ക്ക് നിറം പകര്‍ന്ന് ക്യാമ്പസ് കലാകാരന്മാർ
author img

By

Published : Jan 15, 2023, 9:35 PM IST

ആരാധകര്‍ക്ക് നിറം പകര്‍ന്ന് ക്യാമ്പസ് കലാകാരന്മാർ

തിരുവനന്തപുരം : ഗ്രീൻഫീൽഡ്‌ സ്‌റ്റേഡിയത്തിൽ ക്രിക്കറ്റ് മത്സരം വന്നാൽ യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ വിദ്യാർഥികൾക്ക് ആവേശം കൂടും. കാരണം പോക്കറ്റ് മണി നേടാനുള്ള നല്ലൊരു അവസരമാണ് ഇതുവഴി ഒത്തുവരിക. ചിലർക്ക് ഫ്ലാഗ് വില്‍പ്പന. മറ്റുചിലർക്ക് ഇഷ്‌ടതാരത്തിന്‍റെ പേരും അതുമല്ലെങ്കിൽ ഇന്ത്യയുടെ മാപ്പടക്കം ആരാധകരുടെ മുഖത്തും ദേഹത്തുമൊക്കെ മഷികള്‍ കൊണ്ട് വരകള്‍ തീര്‍ത്തുള്ള ആവേശം. ഇതിലൂടെ ഇവര്‍ക്ക് കിട്ടും മോശമല്ലാത്തൊരു തുക.

കാര്യവട്ടത്ത് അന്താരാഷ്‌ട്ര ഏകദിനം വന്നതോടെ ക്രിക്കറ്റ് ആവേശം പരകോടിയിലാണെന്ന് ആരാധകര്‍ പറയുന്നു. പൊരി വെയിലത്തും സ്വന്തം ടീമിന് വേണ്ടി ജയ് വിളിക്കാൻ ആരാധകർക്ക് ഒരു തളർച്ചയുമില്ല. കുട്ടികളും മുതിർന്നവരും ഒരുപോലെ ആനന്ദത്തിലാണ്. ഈ ആവേശത്തിന് മാറ്റ് കൂട്ടുകയാണ് ഇത്തരം വരകള്‍.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.