ETV Bharat / state

ഹൃദ്രോഗിയായ വിധവയുടെ പെട്ടിക്കട തകര്‍ത്തു; ആശുപത്രി സൂപ്രണ്ടിനെതിരെ പരാതി - തിരുവനന്തപുരത്ത് പെട്ടിക്കട തകര്‍ത്ത സംഭവത്തില്‍ ആശുപത്രി സൂപ്രണ്ടിനെതിരെ സ്‌ത്രീ

കന്യാകുളങ്ങര പ്രാഥമികാരോഗ്യ കേന്ദ്രത്തിന് മുന്‍പിലുണ്ടായിരുന്ന ഷെരീഫയുടെ ഉടമസ്ഥതയിലുള്ള കടയാണ് ജെസിബി ഉപയോഗിച്ച് തകര്‍ത്തതായി പരാതിയുള്ളത്.

destroyed petty shop of lady in Thiruvananthapuram  ഹൃദ്രോഗിയായ വിധവയുടെ പെട്ടിക്കട ജെ.സി.ബി കൊണ്ട് തകര്‍ത്തു  തിരുവനന്തപുരത്ത് പെട്ടിക്കട തകര്‍ത്ത സംഭവത്തില്‍ ആശുപത്രി സൂപ്രണ്ടിനെതിരെ സ്‌ത്രീ  jcb destroyed petty shop in kanyakulangara
ഹൃദ്രോഗിയായ വിധവയുടെ പെട്ടിക്കട ജെ.സി.ബി കൊണ്ട് തകര്‍ത്തു
author img

By

Published : Apr 1, 2022, 10:54 PM IST

തിരുവനന്തപുരം: ഹൃദ്രോഗിയായ വിധവയുടെ പെട്ടിക്കട ജെ.സി.ബി കൊണ്ട് തകർത്തതായി പരാതി. കന്യാകുളങ്ങര പ്രാഥമികാരോഗ്യ കേന്ദ്രത്തിന് മുന്‍പിലുണ്ടായിരുന്ന കടയാണ് തകർത്തത്. ആശുപത്രി സൂപ്രണ്ടിൻ്റെ നിർദേശപ്രകാരമാണ് നടപടിയെന്ന് ഉടമ ഷെരീഫ ആരോപിച്ചു.

ഹൃദ്രോഗിയായ വിധവയുടെ പെട്ടിക്കട ജെ.സി.ബി കൊണ്ട് തകര്‍ത്തു

സാമ്പത്തികയമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തിൻ്റെ ജീവിതോപാധിയാണ് ഇതോടെ ഇല്ലാതായത്. ഷെരീഫയുടെ വികലാംഗനായ മകന് വെമ്പായം പഞ്ചായത്ത് അനുവദിച്ചതാണ് പെട്ടിക്കട. മൂന്നര വർഷമായി ആശുപത്രിക്ക് മുന്‍പില്‍ കച്ചവടം നടത്തുന്നുണ്ട്.

ALSO READ | കോളജ് വിദ്യാർഥികൾക്കൊപ്പം തകർപ്പൻ ഡാൻസുമായി കലക്‌ടർ.. സംഗതി പൊളിച്ചെന്ന് സോഷ്യല്‍ മീഡിയ

ആശുപത്രിയുടെ മതിൽക്കെട്ടിനു പുറത്തായിരുന്നു കട പ്രവർത്തിച്ചിരുന്നത്. മതിൽ നവീകരണത്തിൻ്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് അധികൃതരാണ് കട പൊളിച്ചതെന്ന് ആശുപത്രി സൂപ്രണ്ട് പ്രീത സോമൻ പറഞ്ഞു. വാടക വീട്ടിലാണ് ഷെരീഫയുടെയും കുടുംബത്തിന്‍റെയും താമസം. വാടകയ്ക്കും മരുന്നിനും നന്നേ ബുദ്ധിമുട്ടുമ്പോഴാണ് ഉണ്ടായിരുന്ന ചെറിയ വരുമാനം കൂടി ഇല്ലാതായതെന്നും ഇവർ പറഞ്ഞു.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.