തിരുവനന്തപുരം: തലസ്ഥാനത്ത് ഇന്നും വ്യാപക സംഘർഷം. ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ (ഡിസിസി) നേതൃത്വത്തിൽ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷമുണ്ടായി. മുഖ്യമന്ത്രിയെ വിമാനത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് തലസ്ഥാനത്ത് ഇന്നലെ ചിലര്‍ ഇന്ദിരഭവൻ ആക്രമിച്ചിരുന്നു.
തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരും അക്രമത്തില്‍ ഏര്‍പ്പെട്ടു. ഇതിനുപിന്നാലെയാണ് ഇന്നും പ്രതിഷേധം വ്യാപകമായത്. സെക്രട്ടേറിയറ്റിന് മുന്നിലെ റോഡ് ഉപരോധിച്ച മഹിളാ കോൺഗ്രസ് പ്രവർത്തകരെ പൊലീസ് റോഡിൽ വലിച്ചിഴച്ച് അറസ്റ്റ് ചെയ്‌തുനീക്കി.
അറസ്റ്റ് ചെയ്‌ത പ്രവർത്തകരുമായി നീങ്ങിയ പൊലീസ് വാഹനം യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. ഇവരെയും പൊലീസ് അറസ്റ്റ് ചെയ്‌തുനീക്കി. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി അന്വേഷണ വിധേയനായി തെറ്റ് ചെയ്‌തിട്ടില്ലെന്ന് തെളിയിക്കുന്നതുവരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് മാർച്ച് ഉദ്ഘാടനം ചെയ്‌ത ഡിസിസി അധ്യക്ഷൻ പാലോട് രവി പറഞ്ഞു.
അതേസമയം മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധങ്ങൾ നടത്തുന്ന പ്രതിപക്ഷ സംഘടനകൾക്കെതിരെ കേരള പ്രവാസി സംഘത്തിൻ്റെയും സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ്റെയും നേതൃത്വത്തിൽ പ്രതിഷേധങ്ങൾ നടന്നു.