ETV Bharat / state

തിരുവനന്തപുരത്ത് ഇന്ന് കൊവിഡ് വാക്‌സിൻ വിതരണം 20 കേന്ദ്രങ്ങളിൽ - കൊവിഡ് വാക്‌സിൻ വിതരണം

വാക്‌സിന്‍ ക്ഷാമത്തെ തുടര്‍ന്ന് മെഗാ ക്യാംപുകള്‍ ഒഴിവാക്കി ആശുപത്രികളിലെ വിതരണ കേന്ദ്രങ്ങള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്.

thiruvananthapuram covid vaccine  covid vaccine distribution today  covid vaccine today  തിരുവനന്തപുരം കൊവിഡ് വാക്‌സിൻ വിതരണം  കൊവിഡ് വാക്‌സിൻ വിതരണം  കൊവിഡ് വാക്‌സിൻ
തിരുവനന്തപുരത്ത് ഇന്ന് കൊവിഡ് വാക്‌സിൻ വിതരണം 20 കേന്ദ്രങ്ങളിൽ
author img

By

Published : May 5, 2021, 11:04 AM IST

തിരുവനന്തപുരം: ജില്ലയിലെ 20 കേന്ദ്രങ്ങളില്‍ ഇന്ന് വാക്‌സിന്‍ വിതരണം. 5,500 ഡോസ് വാക്‌സിനാണ് ഇന്ന് ജില്ലയില്‍ വിതരണം ചെയ്യുക. അതില്‍ 1,100 ഡോസ് ഓണ്‍ലൈനായി ബുക്കിങ്ങ് ചെയ്‌തവർക്കും 4,400 ഡോസ് വാക്‌സിന്‍ സ്‌പോട്ട് രജിസ്‌ട്രേഷന്‍ വഴിയും വിതരണം ചെയ്യും. രണ്ടാം ഡോസ് സ്വീകരിക്കാനുള്ളവര്‍ക്ക് മുന്‍ഗണന നല്‍കനായാണ് 4,400 ഡോസ് സ്‌പോട്ട് രജിസ്‌ട്രേഷനായി മാറ്റി വച്ചിരിക്കുന്നത്.

കൂടുതൽ വായനയ്ക്ക്: കൊവിഡിൽ പകച്ച് കേരളം; ചികിത്സ സംവിധാനങ്ങൾക്ക് താങ്ങാവുന്നതിലും അധികം രോഗികൾ

വാക്‌സിന്‍ ക്ഷാമത്തെ തുടര്‍ന്ന് മെഗാ ക്യാംപുകള്‍ ഒഴിവാക്കി ആശുപത്രികളിലെ വിതരണ കേന്ദ്രങ്ങള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്‌റ്റേഡിയം അടക്കമുള്ള മെഗാ കേന്ദ്രങ്ങളാണ് പ്രവര്‍ത്തനം നിര്‍ത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസവും ഇത്തരം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നില്ല. കൂടുതല്‍ ഡോസ് എത്തിയാല്‍ മാത്രമേ ഇത്തരം ക്യാംപുകളുടെ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയുകയുള്ളു.

കൂടുതൽ വായനയ്ക്ക്: പ്രായമായവർക്കും വികലാംഗർക്കുമുള്ള ആദ്യ ഡ്രൈവ് ഇൻ കൊവിഡ് വാക്സിനേഷൻ സെന്‍റർ മുംബൈയിൽ

കഴിഞ്ഞ ദിവസം നാലരലക്ഷം ഡോസ് വാക്‌സിന്‍ സംസ്ഥാനത്തിന് ലഭിച്ചിരുന്നു. വിവിധ ജില്ലകളില്‍ ഇത് വിതരണം ചെയ്‌ത ശേഷം തിരുവനന്തപുരം ജില്ലയ്ക്ക് 40,000 ഡോസ് വാക്‌സിന്‍ മാത്രമാണ് ലഭിച്ചിരിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.