തിരുവനന്തപുരം: എല്ലാ വിദ്യാർഥികൾക്കും ഡിജിറ്റൽ വിദ്യാഭ്യാസത്തിന് സൗകര്യം ഉറപ്പാക്കിയിരിക്കുകയാണ് ഒരു സർക്കാർ വിദ്യാലയം. 1,200 ഓളം വിദ്യാർഥികൾ പഠിക്കുന്ന തിരുവനന്തപുരം നഗരത്തിലെ കോട്ടൺഹിൽ എൽപിഎസാണ് കൊവിഡ് കാലത്ത് സമ്പൂർണ ഡിജിറ്റൽ വിദ്യാഭ്യാസ സംവിധാനം ഉറപ്പാക്കിയിരിക്കുന്നത്.
ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചപ്പോൾ തന്നെ സ്‌കൂളിലെ എല്ലാ വിദ്യാർഥികൾക്കും ഇതിൽ പങ്കെടുക്കുന്നതിനായി ആവശ്യമായ സൗകര്യമുണ്ടോ എന്ന് ഉറപ്പാക്കാനായിരുന്നു സ്‌കൂളിൻ്റെ ഭാഗത്ത് നിന്നുണ്ടായ ആദ്യ ശ്രമം. ഇതിൽ നിന്നും 60 കൂട്ടികൾക്ക് ഡിജിറ്റൽ വിദ്യാഭ്യാസത്തിന് സൗകര്യമില്ലെന്ന് കണ്ടെത്തി.
Also Read: 65കാരന് കൊവിഡ് വാക്സിൻ രണ്ടാംഘട്ടം രണ്ട് വട്ടം; വൃദ്ധൻ ചികിത്സയില്‍
തുടർന്ന് ഈ കുട്ടികൾക്ക് കൂടി ഡിജിറ്റൽ വിദ്യാഭ്യാസ സൗകര്യമൊരുക്കാനുള്ള നടപടികൾ ആരംഭിച്ചു. 25 ഓളം മൊബൈൽ ഫോണുകൾ സ്‌കൂളിലെ അധ്യാപകർ തന്നെയാണ് വാങ്ങി നൽകിയത്. ബാക്കിയുള്ള മൊബൈൽ ഫോണിനായി നടത്തിയ പരിശ്രമങ്ങൾക്ക് മികച്ച പ്രതികരണമാണ് പൊതുസമൂഹത്തിൽ നിന്നും ലഭിച്ചത്.
ഓൺലൈൻ ക്ലാസിൽ അധ്യാപകരുടെ കൃത്യമായ ഇടപെടലും ഉറപ്പാക്കിയിട്ടുണ്ട്. വിദ്യാർഥികളും രക്ഷിതാക്കളുമായി അധ്യാപകർ നിരന്തരം ബന്ധപ്പെടണമെന്ന് പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്.