ETV Bharat / state

തിരുവനന്തപുരം നഗരസഭ മേയര്‍ തെരഞ്ഞെടുപ്പ് നാളെ

author img

By

Published : Nov 11, 2019, 9:24 AM IST

സ്ഥാനാര്‍ഥികള്‍ തെരഞ്ഞെടുപ്പ് ദിവസം രാവിലെയാകും നോമിനേഷന്‍ നല്‍കുക. നാളെ രാവിലെ 11 നാണ് തെരഞ്ഞെടുപ്പ്

തിരുവനന്തപുരം നഗരസഭ മേയര്‍ തെരഞ്ഞെടുപ്പ് നാളെ

തിരുവനന്തപുരം: കോര്‍പ്പറേഷനിലെ മേയർ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് നാളെ. വി.കെ പ്രശാന്ത് വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചതിനെത്തുടർന്നാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. 100 സീറ്റുള്ള കോര്‍പ്പറേഷനില്‍ എല്‍.ഡിഎഫ് 43, ബി.ജെപി 35, യുഡിഎഫ് 21, ഒരു സ്വതന്ത്ര എന്നിങ്ങനെയാണ് കക്ഷി നില. ഭൂരിപക്ഷം കൂടുതലുള്ള ഇടതു മുന്നണിയ്ക്ക് തന്നെയാകും വിജയസാധ്യത.

നിലവില്‍ ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാനായ കെ. ശ്രീകുമാറിനെ തിരുവനന്തപുരം മേയര്‍ സ്ഥാനാര്‍ഥിയായി മത്സരിപ്പിക്കാന്‍ കഴിഞ്ഞ ദിവസം സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിച്ചിരുന്നു. ആദ്യം മുതല്‍ക്കു തന്നെ കെ.ശ്രീകുമാറിന്‍റെ പേരിനാണ് ജില്ലാകമ്മിറ്റി മുന്‍തൂക്കം നല്‍കിയിരുന്നത്. ചാക്ക വാര്‍ഡ് കൗണ്‍സിലറാണ് കെ.ശ്രീകുമാര്‍. സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിച്ച് വിജയിക്കുന്നവരെ പിന്തുണയ്ക്കാം എന്ന നിലപാടിലായിരുന്നു ആദ്യം ബിജെപിയും യുഡിഎഫും തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീട് തീരുമാനം മാറ്റുകയും വെവ്വേറെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ തീരുമാനിക്കുകയുമായിരുന്നു. നേമം വാര്‍ഡ് കൗണ്‍സിലര്‍ എം.ആര്‍ ഗോപനാണ് ബിജെപി സ്ഥാനാര്‍ഥി. യുഡിഎഫ് പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ് ഡി.അനില്‍കുമാറിനെ യുഡിഎഫ് സ്ഥാനാര്‍ഥിയായി പരിഗണിക്കാനാണ് സാധ്യത. യു.ഡിഎഫ് സ്ഥാനാര്‍ഥി പ്രഖ്യാപനം ഇന്നുണ്ടാകും. സ്ഥാനാര്‍ഥികള്‍ തെരഞ്ഞെടുപ്പ് ദിവസം രാവിലെയാകും നോമിനേഷന്‍ നല്‍കുക. നാളെ രാവിലെ 11 നാണ് തെരഞ്ഞെടുപ്പ്.

Intro:വി.കെ പ്രശാന്ത് വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചതിനെതുടര്‍ന്ന് തിരുവനന്തപുരം നഗരസഭ മേയര്‍ തെരഞ്ഞെടുപ്പ് നാളെ. 100 സീറ്റുള്ള കോര്‍പ്പറേഷനില്‍ എല്‍.ഡിഎഫ് 43, ബി.ജെപി 35, യുഡിഎഫ് 21 , ഒരു സ്വതന്ത്ര എന്നിങ്ങനെയാണ് കക്ഷി നില. ഭൂരിപക്ഷം കൂടുതലുള്ള ഇടതു മുന്നണിയ്ക്ക് തന്നെയാകും വിജയസാധ്യത.

Body:നിലവില്‍ ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാനായ കെ. ശ്രീകുമാറിനെ തിരുവനന്തപുരം മേയര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കാന്‍ കഴിഞ്ഞ ദിവസം സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിച്ചിരുന്നു. ആദ്യം മതല്‍ക്കു തന്നെ കെ.ശ്രീകുമാറിന്റെ പേരിനാണ് ജില്ലാകമ്മറ്റി മുന്‍തൂക്കം നല്‍കിയിരുന്നത്.ചാക്ക വാര്‍ഡ് കൗണ്‍സിലറാണ് കെ.ശ്രീകുമാര്‍.. സ്വതന്ത്ര ചിഹനത്തില്‍ മത്സരിച്ച് വിജയിക്കുന്നവരെ പിന്തുണയ്ക്കാം എന്ന നിലപാടിലായിരുന്നു ആദ്യം ബിജെപിയും യുഡിഎഫും തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീട് തീരുമാനം മാറ്റുകയും വെവ്വേറെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ തീരുമാനിക്കുകയുമായിരുന്നു. നേമം വാര്‍ഡ് കൗണ്‍സിലര്‍ എം.ആര്‍ ഗോപനെയാണ് ബിജെപി സ്ഥാനാര്‍ത്ഥി. യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ഡി.അരുണ്‍കുമാറിനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പരിഗണിക്കാനാണ് സാധ്യത.യു.ഡിഎഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നുണ്ടാകും. സ്ഥാനാര്‍ത്ഥികള്‍ തിരെഞ്ഞെടുപ്പ് ദിവസം രാവിലെയാകും നോമിനേഷന്‍ നല്‍കുക. നാളെ രാവിലെ 11 നാണ് തെരഞ്ഞെടുപ്പ് .
Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.