തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ തപാൽ ബാലറ്റുമായി ബന്ധപ്പെട്ട പ്രവർത്തികൾ വേഗത്തിലാക്കണമെന്ന് ജില്ലാ കലക്ടർ നവജ്യോത് ഖോസ. ഇതുസംബന്ധിച്ച് കലക്ടർ ചീഫ് പോസ്റ്റ്മാസ്റ്റർ ജനറലിന് കത്തയച്ചു. ജില്ലയിൽ വോട്ടെടുപ്പ് നടന്ന ഡിസംബർ എട്ടിന് മുമ്പ് വോട്ട് ചെയ്യാൻ അർഹതയുള്ള മുഴുവൻ വോട്ടർമാർക്കും റിട്ടേണിങ് ഓഫീസർമാർ ബാലറ്റ് പേപ്പറുകളും അനുബന്ധ രേഖകളും അയച്ചിരുന്നു. എന്നാൽ ഇതുവരെ പലർക്കും ബാലറ്റ് പേപ്പറുകള്‍ ലഭിച്ചിട്ടില്ലെന്ന പരാതിയെ തുടർന്നാണ് ജില്ലാ കലക്ടറുടെ നടപടി. ഡിസംബർ 16ന് രാവിലെ എട്ടുവരെ ലഭിക്കുന്ന വോട്ടുകൾ മാത്രമേ വോട്ടെണ്ണലിനായി പരിഗണിക്കുകയുള്ളു.
പോസ്റ്റൽ വോട്ട് ; തപാൽ നീക്കം വേഗത്തിലാക്കണമെന്ന് തിരുവനന്തപുരം കലക്ടർ - Thiruvananthapuram Collector
ഇതുവരെ പലർക്കും ബാലറ്റ് പേപ്പറുകളും അനുബന്ധ രേഖകളും ലഭിച്ചിട്ടില്ലെന്ന പരാതിയെ തുടർന്നാണ് ജില്ലാ കലക്ടറുടെ നടപടി