തിരുവനന്തപുരം : ആര്യൻകോട് പഞ്ചായത്തിലെ (Aryankode Panchayath) കീഴാറൂർ കോവിൽവിള പ്രദേശത്ത് ഭൂമി ഇടിഞ്ഞുതാഴുന്നത് (Landslide) ജനങ്ങളിൽ ആശങ്ക പടര്‍ത്തുന്നു. കിഴക്കൻ മലയോട് ചേർന്ന പന്തംപാച്ചിമലയുടെ അടിവാരമായ തേവരുകോണം, മേക്കേകര ഭാഗങ്ങളിലാണ് വ്യാപകമായി മണ്ണിടിച്ചിൽ ഉണ്ടാകുന്നത്. പ്രദേശത്തെ വീടുകളിൽ വിള്ളൽ സംഭവിച്ചിട്ടുണ്ട്.
ALSO READ: Kerala Rain Update : ന്യൂനമര്‍ദ്ദം തീരം തൊടുന്നു ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
അസ്ഥിവാരത്തിലുണ്ടാകുന്ന കേടുപാടുകൾ കാരണമാണ് വീടുകൾ വിണ്ടുകീറുന്നത് എന്നാണ് പ്രാഥമിക നിഗമനം. സംഭവസ്ഥലത്തുനിന്ന് നാല് കിലോമീറ്റർ മാറി അഞ്ച് ക്വാറികൾ പ്രവർത്തിക്കുന്നുണ്ട്.
ഇതും ജനങ്ങളിൽ ആശങ്ക വർധിപ്പിക്കുന്നു. കഴിഞ്ഞ ദിവസം പെയ്‌ത മഴയിൽ ആനാവൂർ ഭാഗത്ത് ശക്തമായി മണ്ണിടിഞ്ഞിരുന്നു. പൊലീസും ഫയർ ഫോഴ്‌സും റവന്യൂ വകുപ്പ് അധികൃതരും സ്ഥലത്തെത്തി ആളുകളെ ബന്ധുവീടുകളിലേക്ക് മാറ്റി പാർപ്പിച്ചു.