ETV Bharat / state

തിരുവല്ലം കസ്റ്റഡി മരണം: സുരേഷ് ഏല്‍ക്കേണ്ടി വന്നത് ക്രൂര മര്‍ദനം, പൊലീസ് സംശയത്തിന്‍റെ നിഴലില്‍ - thiruvallam police custodial death case

മരണ കാരണം ഹൃദയാഘാതമെന്നാണ് നേരത്തെ പൊലീസ് വാദിച്ചിരുന്നത്.

തിരുവല്ലം കസ്റ്റഡി മരണം  തിരുവല്ലം കസ്റ്റഡി മരണം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്  thiruvallam police custodial death case  thiruvallam custodial death case; postmortem report
തിരുവല്ലം കസ്റ്റഡി മരണം: പൊലീസ് വാദം പൊളിയുന്നു, മരിച്ച സുരേഷിന്‍റെ ശരീരത്തില്‍ 12 ചതവുകളെന്ന് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട്
author img

By

Published : Mar 14, 2022, 2:12 PM IST

തിരുവനന്തപുരം: തിരുവല്ലം പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയില്‍ മരിച്ച സുരേഷിന്‍റെ മരണകാരണം പൊലീസ് മര്‍ദനമല്ല ഹൃദയാഘാതമാണെന്ന പൊലീസ് വാദം പൊളിയുന്നു. ക്രൂരമായ പൊലീസ് മര്‍ദനം സംബന്ധിച്ച പോസ്റ്റ്‌മോര്‍ട്ടത്തിന്‍റെ വിശദാംശങ്ങള്‍ പുറത്തു വന്നതോടെ പൊലീസ് സംശയ നിഴലിലായി.

സുരേഷിന്‍റെ ശരീരത്തില്‍ 12 ചതവുകള്‍ കണ്ടെത്തിയെന്നും ഇത് മരണ കാരണമായ ഹൃദയാഘാതത്തിന് ആക്കം കൂട്ടിയിരിക്കാമെന്നുമാണ് പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍ ചതവുകള്‍ എങ്ങനെ സംഭവിച്ചുവെന്ന കാര്യം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നില്ല.

അതേസമയം ദേശീയ മനുഷ്യാവകാശ കമ്മിഷന് ഉടന്‍ കൈമാറുന്ന റിപ്പോര്‍ട്ടില്‍ ചതവുകള്‍ എങ്ങനെയുണ്ടായി എന്ന കാര്യം വ്യക്തമാക്കുമെന്നാണ് സൂചന. താടിയെല്ലിനു താഴെ കഴുത്തിനു വലതുവശത്ത്, കഴുത്തിനു മുന്നില്‍ ഇടതു വശത്ത്, വലതു തുടയുടെ പിന്‍ഭാഗത്ത്, മുതുകില്‍ മുകളിലും താഴെയും ഇടത്തും വലത്തുമായി 6 സ്ഥലത്തുമുള്‍പ്പെടെ 12 ചതവുകളാണുള്ളത്.

also read: സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം: 14കാരിയെ പീഡിപ്പിച്ചയാള്‍ പിടിയില്‍

തിരുവല്ലത്തിനു സമീപം ജഡ്‌ജിക്കുന്ന് എന്ന സ്ഥലം കാണാനെത്തിയ ദമ്പതിമാരെ സംഘം ചേര്‍ന്ന് ആക്രമിച്ചെന്ന പരാതിയെ തുടര്‍ന്ന് തിരുവല്ലം പൊലീസ് കസ്റ്റഡിയിലെടുത്ത നെല്ലിയോട് മേലെ ചരുവിള പുത്തന്‍വീട്ടില്‍ സുരേഷാണ് (40) ഫെബ്രുവരി 28ന് കസ്റ്റഡിയില്‍ മരിച്ചത്.

മരണ കാരണം ഹൃദയാഘാതമെന്നാണ് നേരത്തെ പൊലീസ് വാദിച്ചിരുന്നത്. നിലവില്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിമരണം അന്വേഷിക്കുകയാണ്. സുരേഷിനൊപ്പം കസ്റ്റഡിയിലെടുത്തവരുടെ മൊഴികളും സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളും കേസന്വേഷണത്തില്‍ നിര്‍ണായകമാകും. സംഭവത്തെ കുറിച്ച് സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.