തിരുവനന്തപുരം: കൂടുതൽ ത്രീസ്റ്റാർ, ഫോർ സ്റ്റാർ ഹോട്ടലുകൾ തുറന്നതിനാല്‍ 2019ല്‍ ഒൻപത് മാസം കൊണ്ട് 8,19,975 വിനോദ സഞ്ചാരികൾ സംസ്ഥാനത്തെത്തിയതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. 2018ൽ ഇത് 10,96,407 ആയിരുന്നു. കൂടുതൽ ബാർ തുറക്കുന്നത് വിനോദ സഞ്ചാരത്തിനെ ശക്തിപ്പെടുത്താനെന്ന സർക്കാർ വാദത്തിന് കണക്കുണ്ടോയെന്ന അനിൽ അക്കരയുടെ ചോദ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി. ബാർ തുറക്കുന്നതും വിനോദ സഞ്ചാരവും തമ്മിൽ ബന്ധമില്ലെന്ന് മന്ത്രി മറുപടി പറഞ്ഞു. വേമ്പനാട്ട് കായലിലെ ഹൗസ് ബോട്ട് അപകടത്തിന്റെ പശ്ചാത്തലത്തിൽ ഈ മേഖലയിൽ സുരക്ഷ ഉറപ്പാക്കാൻ അടുത്ത നിയമസഭാ സമ്മേളനത്തിൽ നിയമം കൊണ്ടുവരുമെന്നും ടൂറിസം മന്ത്രി നിയമസഭയിൽ വ്യക്തമാക്കി.
ബാർ തുറക്കുന്നതും വിനോദ സഞ്ചാരവും തമ്മിൽ ബന്ധമില്ല; മന്ത്രി കടകംപള്ളി സുരേന്ദ്രൻ
കൂടുതൽ ത്രീസ്റ്റാർ, ഫോർ സ്റ്റാർ ഹോട്ടലുകൾ തുറന്നതിനാല്‍ 2018നേക്കാള്‍ കൂടുതല്‍ വിനോദസഞ്ചാരികളെ 2019ല്‍ കേരളത്തിലെത്തിക്കാന്‍ സാധിച്ചുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ