ETV Bharat / state

ക്ഷേത്രങ്ങളില്‍ മോഷണം നടത്തുന്ന പ്രതി അറസ്റ്റില്‍ - മോഷണം നടത്തുന്ന പ്രതി

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തുതു.

ഗോപി
author img

By

Published : Jun 30, 2019, 4:42 AM IST

Updated : Jun 30, 2019, 5:11 AM IST

തിരുവനന്തപുരം: ക്ഷേത്രങ്ങളിൽ മോഷണം നടത്തുന്ന പ്രതി പിടിയിൽ. നരുവാമൂട്, പണയിൽ വീട്ടിൽ ഗോപിയെയാണ് മലയിൻകീഴ് പൊലീസ് അറസ്റ്റ് ചെയ്തത്. മച്ചേൽ ദേവീ ക്ഷേത്രം, പെരുകാവ്, കാവിൽ ദേവീ ക്ഷേത്രം എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ മോഷണം നടത്തിയ കേസിലെ പ്രതിയാണിയാള്‍. മോഷണം നടത്താൻ ലക്ഷ്യമിടുന്ന ക്ഷേത്രങ്ങളുടെ പരിസരങ്ങളിൽ രാത്രിയോടെ എത്തുന്ന പ്രതി ക്ഷേത്രങ്ങൾക്ക് സമീപം മണിക്കൂറോളം അവശതയിൽ കിടക്കുകയും ജനസഞ്ചാരം ഇല്ലാത്ത തക്കം നോക്കി കാണിക്ക വഞ്ചികൾ പൊളിച്ചു പണവുമായി മുങ്ങുകയുമാണ് പതിവ് എന്നു മലയിൻകീഴ് പൊലീസ് പറഞ്ഞു. ഇയാള്‍ എല്ലായിടത്തും മോഷണം ഒറ്റയ്ക്കാണ് നടത്തുന്നത്.

ക്ഷേത്രങ്ങളില്‍ മോഷണം നടത്തുന്ന പ്രതി അറസ്റ്റില്‍

മലയിൻകീഴ്, മാറനല്ലൂർ, നരുവാമൂട് പൊലീസ് സ്റ്റേഷനുകളിൽ നിരവധി മോഷണക്കേസിൽ പ്രതിയാണ് പിടിയിലായ ഗോപി. സമാനമായ മറ്റൊരു കേസില്‍ പിടിക്കപ്പെട്ട ഇയാൾ ഒരു മാസം മുമ്പാണ് ജയിൽ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയത്. മലയിൻകീഴ് ക്ഷേത്രത്തിലെ മോഷണ ദൃശ്യങ്ങള്‍വച്ചുള്ള അന്വേഷണത്തിലാണ് നരുവാമൂട് നിന്നും ഇയാളെ കസ്റ്റഡിയിൽ എടുത്തത്. എസ്എച്ച്ബി അനിൽകുമാറിന്‍റെ നേതൃത്വത്തിൽ ഇൻസ്‌പെക്ടർ സൈജു എഎസ്ഐ സുരേഷ് കുമാർ, ജയപ്രസാദ്, സുനിൽകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തുതു.

ക്ഷേത്രങ്ങളിൽ ഒറ്റയ്ക്ക് മോഷണം നടത്തുന്ന പ്രതി പിടിയിൽ

മലയിൻകീഴ് പോലീസ് സ്റ്റേഷൻ പരിധിയിലെ  മച്ചേൽ ദേവി ക്ഷേത്രം, പെരുകാവ്, കാവിൽ ദേവി ക്ഷേത്രം എന്നിവയുൾപ്പടെ നിരവധി മോഷണ കേസിലെ പ്രതിയെ മലയിൽകീഴ് പോലീസ് അറസ്റ്റ് ചെയ്തു. നരുവാമൂട്, പണയിൽ വീട്ടിൽ ഗോപി (67) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

പോലീസ് പറയുന്നത് :-

മോഷണം നടത്താൻ ലക്ഷ്യമിടുന്ന ക്ഷേത്രങ്ങളുടെ പരിസരങ്ങളിൽ രാത്രിയോടെ എത്തുന്ന പ്രതി ക്ഷേത്രങ്ങൾക്ക് സമീപം  മണിക്കൂറോളം അവശതയിൽ കിടക്കുകയും ജനസഞ്ചാരം ഇല്ലാത്ത തക്കം നോക്കി കാണിക്ക വഞ്ചികൾ പൊളിച്ചു പണവുമായി മുങ്ങുകയുമാണ് പതിവ് എന്നു മലയിൻകീഴ് പോലീസ് പറഞ്ഞു. എല്ലായിടത്തും മോഷണം ഒറ്റയ്ക്കാണ് നടത്തുന്നത്.  മലയിൻകീഴ്, മാറനല്ലൂർ, നരുവാമൂട് പോലീസ് സ്റ്റേഷനുകളിൽ നിരവധി മോഷണക്കേസിൽ പ്രതിയാണ് പിടിയിലായ ഗോപി. സമാന കേസുകളിൽ പിടിക്കപ്പെട്ട ഇയാൾ ഒരു മാസം മുൻപാണ് ജയിൽ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയത്. മലയിൻകീഴ് ക്ഷേത്രത്തിലെ മോഷണ ദൃശ്യം സുരക്ഷാ ക്യാമറകളിൽ പതിഞ്ഞിരുന്നു. ഇതിന്റെ ചുവടു പിടിച്ചുള്ള അന്വേഷണത്തിലാണ് നരുവാമൂട് നിന്നും ഇയാളെ കസ്റ്റഡിയിൽ എടുത്തതും. എസ്. എച്ച്. ബി അനിൽകുമാറിന്റെ നേതൃത്വത്തിൽ ഇൻസ്‌പെക്ടർ സൈജു എ.എസ്.ഐ സുരേഷ് കുമാർ, ജയപ്രസാദ്, സുനിൽകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമന്റ് ചെയ്തുതു.

ബൈറ്റ്:  എസ് ഐ  സൈജു.

Sent from my Samsung Galaxy smartphone.
Last Updated : Jun 30, 2019, 5:11 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.