ETV Bharat / state

യുവാവ് കസ്റ്റഡിയിൽ മരിച്ച സംഭവം; ഫോർട്ട് പൊലീസ് സ്റ്റേഷനിൽ പരിശോധന നാളെ - Fort police station

മരിച്ച അൻസാരിയുടെ മൃതദേഹത്തിൽ മർദ്ദനത്തിന്‍റെ ലക്ഷണങ്ങളില്ലെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ടിലെ സൂചന.

യുവാവ് കസ്റ്റഡിയിൽ മരിച്ച സംഭവം ഫോർട്ട് പൊലീസ് സ്റ്റേഷനിൽ പരിശോധന നാളെ  ഫോർട്ട് പൊലീസ് സ്റ്റേഷൻ  Fort police station  The young man's death at the Fort police station was concluded to be a suicide
കസ്റ്റഡി
author img

By

Published : Aug 17, 2020, 10:24 PM IST

തിരുവനന്തപുരം: യുവാവിനെ കസ്റ്റഡിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നാളെ ഫോർട്ട് പൊലീസ് സ്റ്റേഷനിൽ പരിശോധന നടത്തും. പോസ്റ്റ്‌മോർട്ടം നടത്തിയ ഫോറൻസിക് ഡോക്ടറും മജിസ്ട്രേട്ടുമാണ് പരിശോധിക്കുക. അൻസാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സ്ഥലത്താണ് പരിശോധന നടത്തുക. ഇതിന്‍റെ അടിസ്ഥാനത്തിലാണ് വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് തയ്യാറാക്കുന്നത്.

അതേസമയം സംഭവം ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിലേക്കാണ് അന്വേഷണ സംഘം നീങ്ങുന്നത്. അൻസാരിയുടെ മൃതദേഹത്തിൽ മർദ്ദനത്തിൻ്റെ ലക്ഷണങ്ങളില്ലെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ടിലെ സൂചന. കൂടുതൽ വ്യക്തതയക്ക് പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിക്കേണ്ടതുണ്ടെന്ന് കേസ് ഏറ്റെടുത്ത ജില്ലാ ക്രൈംബ്രാഞ്ച് സംഘം വ്യക്തമാക്കി. മൊബൈൽ മോഷണം ആരോപിച്ച് നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറിയ അൻസാരിയുടെ കസ്റ്റഡി രേഖപ്പെടുത്താത്തത് വീഴ്ചയായും കണക്കുകൂട്ടുന്നു. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ സിറ്റി പൊലീസ് കമ്മീഷണർ ബൽറാം കുമാർ ഉപാധ്യായയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.