തിരുവനന്തപുരം: സർക്കാരിനെതിരായ യു.ഡി.എഫിൻ്റെ മൂന്നാം ഘട്ട സമരത്തിന് ഇന്ന് തുടക്കം. സ്‌പീക്ക് അപ്പ് കേരള സമര പരിപാടികളുടെ ഭാഗമായി സെക്രട്ടേറിയറ്റിന് മുന്നിലും കലക്‌ടറേറ്റുകൾക്ക് മുന്നിലും യു.ഡി.എഫ് ഇന്ന് സത്യാഗ്രഹ സമരം നടത്തും. ദേശീയ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്‌ത മന്ത്രി കെ.ടി ജലീലിനെ പുറത്താക്കുക, മുഖ്യമന്ത്രി രാജിവക്കുക, സ്വർണക്കടത്ത്, ലൈഫ് മിഷനിലെ കോഴ, പ്രളയ തട്ടിപ്പ്, സർക്കാരിൻ്റെ അഴിമതി എന്നിവ സി.ബി.ഐ അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. സെക്രട്ടറിയേറ്റിനു മുന്നിലെ സമരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
യു.ഡി.എഫിൻ്റെ മൂന്നാം ഘട്ട സമരത്തിന് ഇന്ന് തുടക്കം - സ്വർണക്കടത്ത്
ദേശീയ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്‌ത മന്ത്രി കെ.ടി ജലീലിനെ പുറത്താക്കുക, മുഖ്യമന്ത്രി രാജിവക്കുക, സ്വർണക്കടത്ത്, ലൈഫ് മിഷനിലെ കോഴ, പ്രളയ തട്ടിപ്പ്, സർക്കാരിൻ്റെ അഴിമതി എന്നിവ സി.ബി.ഐ അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.