ETV Bharat / state

സംസ്ഥാനത്ത് മഴ ശക്തം: കാലവര്‍ഷം മെയ് 27ന് എത്തും

തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, എറണാകുളം എന്നിവിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്ര

The state receives heavy rainfall ahead of the monsoon  സംസ്ഥാനത്ത് മഴ ശക്തമാകുന്നു  കേരളത്തില്‍ കാലവര്‍ഷം മെയ് 27 ന് എത്തും  കാലാവസ്ഥ നിരീക്ഷണ കേന്ദ്രം  സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത  സംസ്ഥാനത്ത് മഴ ശക്തമാകുന്നു
സംസ്ഥാനത്ത് മഴ ശക്തമാകുന്നു
author img

By

Published : May 24, 2022, 11:57 AM IST

തിരുവനന്തപുരം: കാലവര്‍ഷത്തിന് മുന്നോടിയായി സംസ്ഥാനത്ത് മഴ ശക്തമാകുന്നു. അടുത്ത മൂന്ന് മണിക്കൂറില്‍ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കേരളത്തിന്‍റെ മധ്യ ഭാഗത്തും തെക്കന്‍ ജില്ലകളായ തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, എറണാകുളം എന്നിവിടങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.

പടിഞ്ഞാറന്‍ കാറ്റ് ശക്തമായതാണ് സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് കാരണമായത്. കാലവര്‍ഷം മെയ് 27ന് എത്തുമെന്നാണ് നിലവിലെ കണക്കുകൂട്ടല്‍. ഇതില്‍ ചെറിയ മാറ്റമുണ്ടാകാം.

ഇത്തവണ കാലവര്‍ഷം ശക്തമാകുമെന്നാണ് നിലവിലെ വിലയിരുത്തല്‍. പടിഞ്ഞാറന്‍ കാറ്റടക്കം നിലവിലെ എല്ലാ ഘടകങ്ങളും അനുകൂലമെന്നാണ് വിലയിരുത്തപ്പെടുന്നത്.

also read: കനത്ത മഴ : ഡല്‍ഹിയില്‍ വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചു ; വ്യാപക നാശനഷ്ടം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.