തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് വീണ്ടും സമ്പൂർണ ലോക്ക് ഡൗൺ ഏർപ്പെടുത്തുന്ന കാര്യം ഇന്നു ചേരുന്ന മന്ത്രിസഭ യോഗം ചർച്ച ചെയ്യും. കൊവിഡ് പ്രതിരോധ നടപടികൾ ചർച്ച ചെയ്യാൻ നാളെ ചേരുന്ന സർവ്വകക്ഷി യോഗത്തിലാകും ഇതു സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകുക. കൊവിഡ് പ്രതിരോധ വിദഗ്ദ സമിതിയുടെ അഭിപ്രായവും സർക്കാർ തേടിയിട്ടുണ്ട്. ഈ മാസം 27ന് ചേരാൻ നിശ്ചയിച്ച നിയമസഭ സമ്മേളനം ഒഴിവാക്കുന്നത് സംബന്ധിച്ചും മന്ത്രിസഭ യോഗം ചർച്ച ചെയ്യും. ധനബിൽ പാസ്സാക്കുന്നതിനു വേണ്ടിയാണ് നിയമസഭ ചേരാൻ തീരുമാനിച്ചിരുന്നത്. സഭ ചേരാനാകാതെ വന്നാൽ ധനകാര്യ ബിൽ ഓർഡിനൻസായി ഇറക്കേണ്ടി വരും. ഇക്കാര്യവും മന്ത്രിസഭ ചർച്ച ചെയ്യും. നിയമസഭ ചേരാൻ ഗവർണർ ഇറക്കിയ വിജ്ഞാപനം റദ്ദാക്കണമെങ്കിൽ മന്ത്രിസഭ യോഗം ചേർന്ന് വീണ്ടും ഗവർണറോട് ഇക്കാര്യം ആവശ്യപ്പെടേണ്ടതുണ്ട്. നിയമസഭ സമ്മേളനം ഒഴിവാക്കുന്നത് സംബന്ധിച്ച് പ്രതിപക്ഷവുമായും സർക്കാർ ചർച്ച നടത്തും.
സംസ്ഥാനത്ത് സമ്പൂർണ ലോക്ക് ഡൗൺ; അന്തിമ തീരുമാനം നാളെ - നിയമസഭ സമ്മേളനം മാറ്റിവെച്ചേക്കും
നിയമസഭ സമ്മേളനം ഒഴിവാക്കുന്നത് സംബന്ധിച്ചും ഇന്ന് ചേരുന്ന മന്ത്രിസഭ യോഗം ചർച്ച ചെയ്യും.