ETV Bharat / state

കണ്ടക്ടറോട് അപമര്യാദയായി പെരുമാറിയ സീനിയർ സൂപ്രണ്ടിനെ സസ്പെന്‍റ് ചെയ്തു

ബസ് പാസ് ചോദിച്ച കണ്ടക്ടറോട് മഹേശ്വരി തര്‍ക്കിക്കുന്നതിന്‍റെയും പാസ് കാണിക്കാന്‍ പറ്റില്ലെന്ന് ആവര്‍ത്തിച്ച് പറയുന്നതിന്‍റെയും വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു

കണ്ടക്ടറോട് അപമര്യാദയായി പെരുമാറിയ സീനിയർ സൂപ്രണ്ടിനെ സസ്പെന്റ് ചെയ്തു
കണ്ടക്ടറോട് അപമര്യാദയായി പെരുമാറിയ സീനിയർ സൂപ്രണ്ടിനെ സസ്പെന്റ് ചെയ്തു
author img

By

Published : Jan 6, 2020, 11:08 PM IST

തിരുവനന്തപുരം: കെഎസ്ആർടിസി നെയ്യാറ്റിൻകര ഡിപ്പോയിലെ സീനിയർ സൂപ്രണ്ട് മഹേശ്വരിയെ അന്വേഷണ വിധേയമായി സസ്പെന്‍റ് ചെയ്തു. കണ്ടക്ടറോട് അപമര്യാദയായി പെരുമാറുകയും, കെ.എസ്.ആർ.ടി.സിയുടെ ഉത്തരവ് ലംഘിക്കുകയും ചെയ്ത കാരണത്താലാണ് സസ്പെൻഷൻ. കെ.എസ്.ആർ.ടി.സി എക്സിക്യൂട്ടിവ് ഡയറക്ടർ (വിജിലൻസ്)എസ്പി രവിയാണ് മഹേശ്വരിയെ സസ്പെന്‍റ് ചെയ്തത്.

ബസ് പാസ് ചോദിച്ച കണ്ടക്ടറോട് മഹേശ്വരി തര്‍ക്കിക്കുന്നതിന്‍റെയും പാസ് കാണിക്കാന്‍ പറ്റില്ലെന്ന് ആവര്‍ത്തിച്ച് പറയുന്നതിന്‍റെയും വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. കെ.എസ്.ആർ.ടി.സി വിജിലൻസ് നടത്തിയ പരിശോധനയിൽ മഹേശ്വരിയുടെ ഭാഗത്ത് പ്രഥമദൃഷ്ട്യാ തെറ്റ് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് അന്വേഷണ വിധേയമായി സസ്പെന്‍റ് ചെയ്തത്.

Intro:കെഎസ്ആർടിസി നെയ്യാറ്റിൻകര ഡിപ്പോയിലെ സീനിയർ സൂപ്രണ്ട് മഹേശ്വരിയെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു. കണ്ടക്ടറോട് അപമര്യാദയായി പെരുമാറുകയും ,കെ.എസ്.ആർ.ടി.സിയുടെ ഉത്തരവ് ലംഘിക്കുകയും ചെയ്ത കാരണത്താലാണ് സസ്പെൻഷൻ. കെഎസ്ആർടിസി എക്സിക്യൂട്ടിവ് ഡയറക്ടർ (വിജിലൻസ് ) എസ്പി രവിയാണ് മഹേശ്വരിയെ സസ്പെന്റ് ചെയ്തത്. Body:ബസ് പാസ് ചോദിച്ച കണ്ടക്ടറോട് മഹേശ്വരി തര്‍ക്കിക്കുന്നതിന്റേയും പാസ് കാണിക്കാന്‍ പറ്റില്ലെന്ന് ആവര്‍ത്തിച്ച് പറയുന്നതിന്റേയും വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. കരമനയില്‍ നിന്ന് നെയ്യാറ്റിന്‍കരയിലേക്ക് ബസ് കയറിയ മഹേശ്വരി ടിക്കറ്റ് എടുക്കാനോ പാസ് കാണിക്കാനോ തയ്യാറായിരുന്നില്ല. വിദ്ധ്യാർത്ഥികളടക്കമുള്ളവരുടെ യാത്രാ പാസ് യാത്രാവേളയിൽ കണ്ടക്ടർ നിർബന്ധമായും പരിശോധിച്ചിരിക്കണമെന്നാണ് കെ.എസ്. ആർ.ടി.സിയുടെ ഉത്തരവ്. ഇതനുസരിച്ച് പാസ് ചോദിച്ച കണ്ടക്ടറോടാണ് സീനിയർ സൂപ്രണ്ട് അപമര്യാദയായി പെരുമാറിയത്.

പാസ് കാണിച്ചില്ലെങ്കില്‍ ടിക്കറ്റ് എടുക്കണമെന്ന് ആവശ്യപ്പെട്ട കണ്ടക്ടറോട് മോശമായി പെരുമാറുന്ന വീഡിയോയാണ് സോഷ്യൽ മീഡിയ വഴി പ്രചരിച്ചത്. ഇതിനെ തുടർന്ന് കെ.എസ്. ആർ.ടി.സി. വിജിലൻസ് നടത്തിയ പരിശോധനയിൽ മഹേശ്വരിയുടെ ഭാഗത്ത് പ്രഥമദൃഷ്ട്യാ തെറ്റ് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് അന്വേഷണ വിധേയമായി സസ്പെൻറ് ചെയ്തത്.Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.