ETV Bharat / state

കിഫ്ബിയിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കി പ്രതിപക്ഷം - kifbi updates

കിഫ്ബി യിൽ സി.എ.ജി ഓഡിറ്റ് നിഷേധിക്കുന്നത് സബ്‌മിഷനായി ഉന്നയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷം പുകമറ സൃഷ്ടിക്കുന്നുവെന്ന് മന്ത്രി പറഞ്ഞതിന് ശേഷവും സി.എ.ജി വീണ്ടും കത്ത് നൽകിയെന്നും രമേശ് ചെന്നിത്തല.

കിഫ്ബിയിൽ പിടിമുറുക്കി പ്രതിപക്ഷം
author img

By

Published : Nov 13, 2019, 3:10 PM IST

തിരുവനന്തപുരം: കിഫ്ബി വിവാദത്തിൽ സർക്കാരിന് എതിരെ പിടിമുറുക്കി പ്രതിപക്ഷം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് കിഫ്ബി ഓഡിറ്റ് സംബന്ധിച്ച വിഷയം സബ്‌മിഷനായി ഇന്ന് സഭയിൽ ഉന്നയിച്ചത്. കഴിഞ്ഞ ദിവസം ഇതേ വിഷയം നിയമസഭയിൽ ഉന്നയിച്ചപ്പോൾ പ്രതിപക്ഷം പുകമറ സൃഷ്ടിക്കുന്നുവെന്നായിരുന്നു മന്ത്രി തോമസ് ഐസക് മറുപടി നൽകിയത്. എന്നാൽ അതിനു ശേഷവും സിഎജി ചീഫ് സെക്രട്ടറിയ്ക്ക് കത്തെഴുതിയെന്നും ചട്ടം 22 അനുസരിച്ചുള്ള ഓഡിറ്റിങ്ങിനായി നാല് തവണ സി.എ.ജി കത്ത് അയച്ചിട്ടും എന്തുകൊണ്ട് ഓഡിറ്റിങ്ങിന് സമ്മതിക്കുന്നില്ലെന്നും ചെന്നിത്തല ചോദിച്ചു.

നിയമസഭയടക്കം ആരുടേയും ഉത്തരവാദിത്വമില്ലാതെയാണ് കിഫ്ബി പ്രവർത്തിക്കുന്നതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. എന്നാൽ നിയമസഭ പാസ്സാക്കിയ നിയപ്രകാരമുള്ള രീതിയിലാണ് കിഫ്ബി പ്രവർത്തിക്കുന്നതെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. സ്റ്റാറ്റ്യുറ്ററി ഓഡിറ്റിനേക്കാൾ സമഗ്രമായതാണ് 14 (1) പ്രകാരമുള്ള ഓഡിറ്റെന്നും അത് തുടരണമെന്നാണ് സർക്കാർ നിലപാടെന്നും തോമസ് ഐസക് വിശദീകരിച്ചു. എന്നാൽ മന്ത്രിയുടെ മറുപടിയിൽ അവ്യക്തത നിലനിൽക്കുന്നതായി ചൂണ്ടിക്കാട്ടി പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

Intro:നിയമസഭയിൽ കിഫ് ബി യിൽ പിടിമുറുക്കി പ്രതിപക്ഷം. കഫ് ബി യിൽ സി. ആൻറ്. എ.ജി ഓഡിറ്റ് നിഷേധിക്കുന്നത് സബ്മിഷനായി ഉന്നയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല .പ്രതി പക്ഷം പുകമറ സൃഷ്ടിക്കുന്നുവെന്ന് മന്ത്രി പറഞ്ഞതിനു ശേഷവും സി ആൻറ് എ ജി വീണ്ടും കത്ത് നൽകിയെന്നും രമേശ് ചെന്നിത്തല. സ്റ്റാറ്റുറ്ററി ഓഡിറ്റിനേക്കാൾ സമഗ്രമായതാണ് 14 (1) പ്രകാരമുള്ള ഓഡിറ്റ്. അത് തുടരണമെന്നാണ് സർക്കാർ നിലപാടെന്ന് മന്ത്രി തോമസ് ഐസക്. മന്ത്രിയുടെ മറുപടിയിൽ അവ്യക്തതയെന്ന് രമേശ് ചെന്നിത്തല. പ്രതിപക്ഷം നിയമസഭയിൽ നിന്നും വീണ്ടും വാക്ക് ഔട്ട് നടത്തി.Body:പ്രതി പക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് കിഫ് ബി ഓഡിറ്റ് സംബന്ധിച്ച വിഷയം സബ്മിഷനായി ഇന്ന് സഭയിൽ ഉന്നയിച്ചത്. കഴിഞ്ഞ ദിവസം ഇതേ വിഷയം നിയമസഭയിൽ ഉന്നയിച്ചപ്പോൾ പ്രതിപക്ഷം പുകമറ സൃഷ്ടിക്കുന്നുവെന്നായിരുന്നു മന്ത്രി തോമസ് ഐസക് മറുപടി നൽകിയത്. എന്നാൽ അതിനു ശേഷവും സി ആന്റ് എ ജി ചീഫ് സെക്രട്ടറിയ്ക്ക് കത്തെഴുതി .ചട്ടം 22 അനുസരിച്ചുള്ള ഓഡിറ്റിങ്ങിനായി നാല് തവണ സി.ആന്റ് എ ജി കത്ത് അയച്ചിട്ടും എന്തുകൊണ്ട് ഓഡിറ്റിങ്ങിന് സമ്മതിക്കുന്നില്ലെന്ന് ചെന്നിത്തല ചോദിച്ചു.നിയമസഭയടക്കം ആരുടേയും ഉത്തരവാദിത്വമില്ലാതെയാണ് കിഫ് ബി പ്രവർത്തിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

ബൈറ്റ്.
11:26 - 11:30

നിയമസഭ പാസ്സാക്കിയ നിയപ്രകാരമുള്ള രീതിയിലാണ് കിഫ് ബി പ്രവർത്തിക്കുന്നതെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. സ്റ്റാറ്റുറ്ററി ഓഡിറ്റി നേക്കാൾ സമഗ്രമായ മാതാണ് 14 ( 1 ) പ്രകാരമുള്ള ഓഡിറ്റെന്നും അത് തുടരണമെന്നാണ് സർക്കാർ നിലപാടെന്നും തോമസ് ഐസക് വിശദീകരിച്ചു.

ബൈറ്റ്
11:44

എന്നാൽ മന്ത്രിയുടെ മറുപടിയിൽ അവ്യക്തത നിലനിൽക്കുന്നതായി ചൂണ്ടിക്കാട്ടി പ്രതിപക്ഷം സഭയിൽ നിന്നും വാക്ക് ഔട് നടത്തി.

ഇ ടി വി ഭാ ര ത്
തിരുവനന്തപുരം
Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.