തിരുവനന്തപുരം: പാങ്ങോട് കരിമൺകോടിലെ കമ്മ്യൂണിറ്റി ഹാളിനകത്ത് വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുപ്പതി സ്വദേശി ശിവമണി(65) ആണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
മൃതദേഹത്തിന് അരുകിൽ വിഷക്കുപ്പി കണ്ടെത്തിയതായും മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കമുണ്ടെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ പാങ്ങോട് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.