ETV Bharat / state

കെപിസിസി നിർവാഹക സമിതി യോ​ഗം ഇന്ന്: കെ.വി തോമസിനെതിരായ തുടര്‍നടപടി ചര്‍ച്ച ചെയ്യും - കെ വി തോമസ്

യോഗത്തില്‍ കെ വി തോമസിനെതിരെയും പി ജെ കുര്യനെതിരെയും നടപടിയെടുക്കും

കെ പി സി സി ഭാരവാഹി യോഗം ഇന്ന് kpcc meeting today  കെ പി സി സി യോഗം ഇന്ന്  കെ വി തോമസ്  പി ജെ കുര്യന്‍
കെ പി സി സി ഭാരവാഹി യോഗം ഇന്ന്
author img

By

Published : Apr 19, 2022, 10:26 AM IST

തിരുവനന്തപുരം: കെപിസിസി നിർവാഹക സമിതി യോ​ഗം ഇന്ന് ചേരും. കെപിസിസി ആസ്ഥാനത്ത് രാവിലെ 10.30നാണു യോ​ഗം. കെപിസിസി ഭാരവാ​ഹികൾ, എക്സിക്യൂട്ടിവ് കമ്മിറ്റി അം​ഗങ്ങൾ, പോഷക സംഘടനകളുടെ അധ്യക്ഷന്മാർ തുടങ്ങിയവരാണ് യോ​ഗത്തിൽ പങ്കെടുക്കുന്നത്.

സില്‍വര്‍ ലൈന്‍ മൂന്നാം ഘട്ടം ഏപ്രില്‍ അവസാനവും മെയ് ആദ്യവുമായി നടത്തുന്നത് സംബന്ധിച്ച കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും. പാര്‍ട്ടി വിലക്ക് ലംഘിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത കെ.വി തോമസിന് എതിരെയുളള തുടര്‍ നടപടികളും യോഗത്തില്‍ ചര്‍ച്ച ചെയ്യും.

രാഹുല്‍ഗാന്ധിക്കെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ കുര്യന്‍ നടത്തിയ പരാമര്‍ശനത്തിനെതിരെയും ചര്‍ച്ച ഉണ്ടായേക്കും. പി.ജെ കുര്യനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ടി എൻ പ്രതാപൻ എം പി കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയെ സമീപിച്ചിരുന്നു.

also read: സിൽവർ ലൈൻ ബോധവത്കരണം: മന്ത്രിമാർ വീടുകളിലേക്ക്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.