തിരുവനന്തപുരം: മഴക്കെടുതി മൂലം നിര്‍ത്തിവച്ച നിയമസഭ സമ്മേളനം പുനഃരാരംഭിച്ചു. സര്‍ക്കാര്‍ പ്രതിരോധത്തിലാകുന്ന നിരവധി വിവാദങ്ങള്‍ക്കിടെയാണ് സഭാസമ്മേളനം വീണ്ടും തുടങ്ങുന്നത്. പ്രളയ മുന്നറിയിപ്പിലെ വീഴ്‌ച, രക്ഷാപ്രവര്‍ത്തനത്തിലെ കാലതാമസം തുടങ്ങിയ വിഷയങ്ങല്‍ പ്രതിപക്ഷം സഭയില്‍ ഉന്നയിക്കും.
ഈ വിഷയങ്ങളില്‍ അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കി. അനുപമയുടെ കുഞ്ഞിനെ ശിശുക്ഷേമ സമിതിയില്‍ ഏല്‍പ്പിച്ച സംഭവവും സഭയില്‍ ഉന്നയിക്കപ്പെടും. അനുപയ്‌ക്കൊമാണ് സര്‍ക്കാര്‍ നിലപാട് പ്രഖ്യാപിച്ചതെങ്കിലും ഇക്കാര്യത്തില്‍ ശിശുക്ഷേമ സമിതിക്ക് വന്ന വീഴ്‌ച സര്‍ക്കാറിനെ പ്രതിരോധത്തിലാക്കും.
ALSO READ: പാലം പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് യുവാവിന്‍റെ ആത്മഹത്യ ഭീഷണി
മന്ത്രി മുഹമ്മദ് റിയാസ് ഉയര്‍ത്തിയ കരാറുകാരുടെ വിവാദവും സഭയില്‍ പരാമര്‍ശിക്കപ്പെടും. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ അടിയന്തരസഹായം ലഭ്യമാക്കേണ്ടതിന്‍റെ ആവശ്യകതയിലേക്ക് എം.എം മണി ശ്രദ്ധ ക്ഷണിക്കല്‍ അവതരിപ്പിക്കും. കള്ള് വ്യവസായ വികസന ബോര്‍ഡ് ബില്‍, കേരള ധാതു അവകാശ ബില്‍, കയര്‍ തൊഴിലാളി ക്ഷേമനിധി ബില്‍, സൂക്ഷ്‌മ ചെറുകിട വ്യവസായ സ്ഥാപനങ്ങളുടെ ബില്‍ എന്നിവയടക്കം സഭ പരിഗണിക്കും.