ETV Bharat / state

നെയ്യാറ്റിൻകര ജനറൽ ആശുപത്രി സൂപ്രണ്ടിനെ യുവമോർച്ച പ്രവർത്തകർ ഉപരോധിച്ചു - യുവമോർച്ച

ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിലേക്കുള്ള ടെക്‌നീഷ്യൻമാരുടെ അഭിമുഖം നടത്തുന്നത് ലോക്ക് ഡൗൺ ചട്ടവിരുദ്ധ പ്രകാരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രവർത്തകർ രംഗത്തെത്തിയത്.

hospital superintendent  Yuva Morcha  നെയ്യാറ്റിൻകര ജനറൽ ആശുപത്രി  യുവമോർച്ച  ലോക്ക് ഡൗൺ
നെയ്യാറ്റിൻകര ജനറൽ ആശുപത്രി സൂപ്രണ്ടിനെ യുവമോർച്ച പ്രവർത്തകർ ഉപരോധിച്ചു
author img

By

Published : May 20, 2020, 5:59 PM IST

തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറൽ ആശുപത്രി സൂപ്രണ്ട് ഡോക്‌ടർ എസ് വത്സലയെ ബിജെപി, യുവമോർച്ച പ്രവർത്തകർ തടഞ്ഞുവെച്ചു. ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിലേക്കുള്ള ടെക്‌നീഷ്യൻമാരുടെ അഭിമുഖം നടത്താൻ ശ്രമിച്ചത് ലോക്ക് ഡൗൺ ചട്ടവിരുദ്ധ പ്രകാരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രവർത്തകർ രംഗത്തെത്തിയത്. അഭിമുഖം നടക്കുന്നതിനിടയിലാണ് പ്രതിഷേധവുമായി പ്രവർത്തകർ രംഗത്തെത്തിയത്.

നെയ്യാറ്റിൻകര ജനറൽ ആശുപത്രി സൂപ്രണ്ടിനെ യുവമോർച്ച പ്രവർത്തകർ ഉപരോധിച്ചു

ലോക്ക് ഡൗൺ തുടങ്ങുന്നതിനുമുമ്പ് നൽകിയ പത്ര പരസ്യത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു അഭിമുഖം. എന്നാൽ പാർട്ടി മുഖപത്രത്തിൽ മാത്രം പരസ്യം നൽകി ലോക്ക് ഡൗണിന്‍റെ മറവിൽ പാർട്ടി താൽപര്യങ്ങൾ സംരക്ഷിക്കാനുള്ള അഭിമുഖ നാടകമാണ് നടത്തിയതെന്ന് ഷിബു രാജ് കൃഷ്‌ണ ആരോപിച്ചു. പ്രതിഷേധത്തെത്തുടർന്ന് ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഡയാലിസിസ് ടെക്‌നീഷ്യന് വേണ്ടിയുള്ള ഇന്‍റർവ്യൂ ഉണ്ടാകില്ലെന്ന് ആശുപത്രിവൃത്തങ്ങൾ അറിയിച്ചു. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.