തിരുവനന്തപുരം: സംസ്ഥാനത്തെ വാരാന്ത്യ ലോക്ക്‌ഡൗണ്‍ നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തി സംസ്ഥാന സര്‍ക്കാര്‍. ഇനി മുതല്‍ ശനിയാഴ്ചകളില്‍ ലോക്ക്‌ഡൗണ്‍ വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല അവലോകന യോഗം തീരുമാനിച്ചു.
എന്നാല്‍, ഞായറാഴ്ചകളില്‍ ലോക്ക്‌ഡൗണ്‍ തുടരും. ശനിയാഴ്ചകളില്‍ എല്ലാ കടകള്‍ക്കും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. കൂടുതല്‍ രോഗികളുള്ള സ്ഥലങ്ങളെ പ്രത്യേക മേഖലകളാക്കി തിരിച്ച് നിയന്ത്രണം തുടരും. വിശദാംശങ്ങള്‍ ബുധനാഴ്ച മുഖ്യമന്ത്രി നിയമസഭയില്‍ പ്രഖ്യാപിക്കും.
അതേസമയം, സംസ്ഥാനത്ത് 23,676 പേര്‍ക്ക് കൂടി ചൊവ്വാഴ്ച കൊവിഡ് സ്ഥിരീകരിച്ചു. 15,626 പേരാണ് പുതുതായി രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തി നേടിയവര്‍ 32,58,310 ആയി. 1,73,221 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 24 മണിക്കൂറിനിടെ 1,99,456 സാമ്പിളുകള്‍ പരിശോധിച്ചു.
ALSO READ: KERALA COVID CASES: സംസ്ഥാനത്ത് കൊവിഡ് കുത്തനെ ഉയര്‍ന്നു; 23,676 പേര്‍ക്ക് രോഗം