തിരുവനന്തപുരം: എം ജി സർവകലാശാല മാർക്ക് ദാന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിന്‍റെ വാദങ്ങൾ പൊളിയുന്നു. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഡോ. ഷറഫുദ്ദീന്‍ സര്‍വകലാശാലയില്‍ നടന്ന അദാലത്തില്‍ മുഴുവന്‍ സമയവും പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നു. ഉദ്ഘാടന ചടങ്ങിന് ശേഷം ഷറഫുദ്ദീന്‍ മടങ്ങിയെന്നായിരുന്നു ഇന്നലെ മന്ത്രി പറഞ്ഞിരുന്നത്. മണിക്കൂറുകള്‍ക്ക് ശേഷം അദാലത്തിനോട് അനുബന്ധിച്ച് നടന്ന സര്‍ട്ടിഫിക്കറ്റ് വിതരണത്തിലും ഷറഫുദ്ദീന്‍ പങ്കെടുക്കുന്നതും ദൃശ്യങ്ങളിലുണ്ട്. സര്‍വകലാശാലയിലെ ഉദ്ദോഗസ്ഥരുമായി ഷറഫുദ്ദീന്‍ സംസാരിക്കുന്നതും കാണാം.
അദാലത്ത് ദിവസം സര്‍വകലാശാലയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ തത്സമയ വീഡിയോയിലാണ് ദൃശ്യങ്ങള്‍ ഉള്ളത്. ഷറഫുദ്ദീന്‍റെ നിര്‍ദേശ പ്രകാരം സർവകലാശാല വിദ്യാർഥിക്ക് മാര്‍ക്ക് കൂട്ടി നല്‍കാന്‍ തീരുമാനിക്കുകയിരുന്നുവെന്നാണ് ആരോപണം. ഇതിനെത്തുടര്‍ന്നാണ് വിശദീകരണവുമായി മന്ത്രി കെ.ടി ജലീല്‍ രംഗത്ത് എത്തിയത്.