ETV Bharat / state

കൊവിഡ് നിരീക്ഷണം പൂർത്തിയാക്കിയ മത്സ്യത്തൊഴിലാളികൾ വീടുകളിലേക്ക് മടങ്ങി

മത്സ്യബന്ധന തൊഴിലിനായി മറ്റ് ജില്ലകളിലും അന്യ സംസ്ഥാനത്തും പോയ ശേഷം മടങ്ങിയെത്തിയ തൊഴിലാളികളാണ് സർക്കാർ ഒരുക്കിയ ക്യാമ്പില്‍ നിന്ന് നിരീക്ഷണ കാലാവധി പൂർത്തിയാക്കി മടങ്ങിയത്

കൊവിഡ് 19  കൊവിഡ് നിരീക്ഷണം  മത്സ്യത്തൊഴിലാളികൾ വീടുകളിലേക്ക് മടങ്ങി  മത്സ്യത്തൊഴിലാളികൾ കൊവിഡ് നിരീക്ഷണത്തില്‍  covid updates kerala  fishermen from trivandrum  fishermen returned home after completing the covid observation
കൊവിഡ് നിരീക്ഷണം പൂർത്തിയാക്കിയ മത്സ്യത്തൊഴിലാളികൾ വീടുകളിലേക്ക് മടങ്ങി
author img

By

Published : Apr 8, 2020, 7:42 PM IST

തിരുവനന്തപുരം: കൊവിഡ് 19 നിരീക്ഷണ കാലാവധി പൂർത്തിയാക്കിയ 175 മത്സ്യത്തൊഴിലാളികൾ വീടുകളിലേക്ക് മടങ്ങി. മത്സ്യബന്ധന തൊഴിലിനായി മറ്റ് ജില്ലകളിലും അന്യ സംസ്ഥാനത്തും പോയ ശേഷം മടങ്ങിയെത്തിയ തൊഴിലാളികളാണ് സർക്കാർ ഒരുക്കിയ ക്യാമ്പില്‍ നിന്ന് നിരീക്ഷണ കാലാവധി പൂർത്തിയാക്കി മടങ്ങിയത്.

കൊവിഡ് നിരീക്ഷണം പൂർത്തിയാക്കിയ മത്സ്യത്തൊഴിലാളികൾ വീടുകളിലേക്ക് മടങ്ങി

ഇവരുടെ സാമ്പിളുകള്‍ പരിശോധിച്ച് കൊവിഡ് 19 വൈറസ് ബാധയില്ലെന്ന് ഉറപ്പാക്കി. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കാണ് സര്‍ക്കാര്‍ നിരീക്ഷണ ക്യാമ്പുകള്‍ ഒരുക്കിയത്. മത്സ്യ തൊഴിലാളികളെ കൂടാതെ വിദേശത്ത് നിന്ന് എത്തിയവരെയും ഈ ക്യാപുകളില്‍ പാര്‍പ്പിച്ചിരുന്നു. 14 ദിവസം വീടുകളില്‍ സുരക്ഷിതരായിരിക്കാനും ജില്ലാ ഭരണകൂടം ഇവർക്ക് നിർദ്ദേശം നല്‍കി. സര്‍ക്കാര്‍ ആരംഭിച്ച ഈ ക്യാമ്പുകളില്‍ ആവശ്യമായ വൈദ്യ സഹായവും ഉറപ്പാക്കിയിരുന്നു. ഭക്ഷണം നഗരസഭയുടെ നേതൃത്വത്തിലാണ് എത്തിച്ചത്. സര്‍ക്കാരിനും ജില്ലാഭരണകൂടത്തിനും നന്ദി അറിയിച്ച് സന്തോഷത്തോടെയാണ് ഇവർ മടങ്ങിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.