തിരുവനന്തപുരം: നിയമസഭ കൈയാങ്കളി കേസില്‍ മന്ത്രി വി ശിവന്‍കുട്ടിയെ സംരക്ഷിക്കേണ്ടത് മുഖ്യമന്ത്രിയുടെ ആവശ്യമാണെന്ന് ഷാഫി പറമ്പില്‍. കൈയാങ്കളിയുടെ തിരക്കഥ, സംവിധാനം ശിവങ്കുട്ടിയുടേതല്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടുന്ന സി.പി.എം നേതൃത്വത്തിന്‍റേതാണെന്നും ഷാഫി ഉന്നയിച്ചു.
എക്സിക്യൂട്ടീവ് അധികാരമുള്ള ഒരു മന്ത്രി പൊതുമുതൽ നശിപ്പിച്ചതിന് കോടതിയിൽ വിചാരണ നേരിടുമ്പോൾ സത്യസന്ധമായി എങ്ങനെ വിചാരണനടപടികൾ പൂർത്തിയാകും. മന്ത്രിയുടെ രാജി വരെ നിയമസഭയ്ക്കകത്തും പുറത്തും പ്രതിഷേധം തുടരുമെന്നും എം.എൽ.എ പറഞ്ഞു. യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റിന് മുന്‍പില്‍ നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസരിക്കുകയായിരുന്നു എം.എല്‍.എ.
യുവമോർച്ച, മഹിളാമോർച്ച, കെ.എസ്.യു തുടങ്ങിയ സംഘടനകളും പ്രതിഷേധ മാർച്ച് നടത്തി. യുവമോർച്ച പ്രവർത്തകർ നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. പ്രവർത്തകർക്ക് നേരെ മൂന്നുതവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
ALSO READ: ഐഎൻഎല്ലില്‍ അപ്രതീക്ഷിത ട്വിസ്റ്റുകൾ, കാസി ഇരിക്കൂറിന് സെക്കുലർ വിഭാഗത്തിന്‍റെ പിന്തുണ