തിരുവനന്തപുരം: പക്ഷിപ്പനിക്കെതിരെ ജാഗ്രത നിലനിൽക്കുന്ന സാഹചര്യത്തിൽ ചത്തകോഴികളെ റോഡരികില്‍ ഉപേക്ഷിച്ച നിലയിൽ കണ്ടത്തി. കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിലെ കുന്നാനൂർ കോണത്താണ് കോഴികളെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് മൃഗസംരക്ഷണവകുപ്പ്, ആരോഗ്യ വകുപ്പ്, പൊലീസ് തുടങ്ങിയവർ സംഭവസ്ഥലത്ത് എത്തുകയും തുടർന്ന് കോഴിയുടെ സാമ്പിൾ ശേഖരിച്ച് പാലോട് ലാബിൽ പരിശോധനക്ക് അയക്കുകയുമായിരുന്നു.
പിന്നീട് കോഴികളെ സംസ്കരിച്ചു. സംസ്ഥാന അതിർത്തി പ്രദേശമായ കന്നുമാംമുട്ടിലെ പൗൾട്രിഫാമിൽ നിന്ന് ഉപേക്ഷിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. വെള്ളറട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.