ETV Bharat / state

സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും

ഇടതു മുന്നണിയിലെ സീറ്റ് വിഭജനം ഇന്നത്തെ സെക്രട്ടറിയേറ്റ് വിശദമായി പരിശോധിക്കും. മുന്നണിയുടെ പ്രകടന പത്രിക സംബന്ധിച്ചും ഇന്ന് ചർച്ച നടക്കും.

സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്  ഇടതു മുന്നണി  സീറ്റ് വിഭജനം  തദ്ദേശ സ്വയംഭരണ സ്ഥാപനം  CPM state secretariat meeting  meeting will convene today
സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും
author img

By

Published : Nov 13, 2020, 11:08 AM IST

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പാണ് ഇന്നത്തെ യോഗത്തിൻ്റെ പ്രധാന അജണ്ട. ഇടതു മുന്നണിയിൽ സീറ്റ് വിഭജനം തർക്കങ്ങളില്ലാതെ ഏറെ കുറേ പൂർത്തിയാക്കിയിട്ടുണ്ട്. ഇക്കാര്യം ഇന്നത്തെ സെക്രട്ടറിയേറ്റ് വിശദമായി പരിശോധിക്കും. മുന്നണിയുടെ പ്രകടന പത്രിക സംബന്ധിച്ചും ഇന്ന് ചർച്ച നടക്കും.

പ്രകടന പത്രികക്ക് അന്തിമരൂപം നൽകാൻ ചൊവ്വാഴ്‌ച ഇടത് മുന്നണി ഉപസമിതി യോഗം ചേരുന്നുണ്ട്. സി.പി.എം നിർദേശങ്ങൾക്കും ഇന്നത്തെ സെക്രട്ടറിയേറ്റ് യോഗം അന്തിമരൂപം നൽകും. കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ ഇടത് മുന്നണി തീരുമാനിച്ചിരുന്നു. ഇതിൻ്റെ ഭാഗമായി തിങ്കളാഴ്‌ച സംസ്ഥാന വ്യാപകമായി ജനകീയ പ്രതിഷേധം സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിൻറെ സ്വപ്‌നപദ്ധതികൾ തകർക്കാൻ കേന്ദ്രസർക്കാർ രാഷ്ട്രീയപ്രേരിതമായി അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നുവെന്നാണ് സി.പി.എം നിലപാട്. ഈ നിലപാട് ഉയർത്തിക്കാട്ടി വ്യാപകമായ പ്രചരണം നടത്താനാണ് സി.പി.എം നീക്കം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.