തിരുവനന്തപുരം: സിപിഎം സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. വിവാദങ്ങൾക്കിടയിലാണ് സെക്രട്ടറിയേറ്റ് യോഗം ചേരുന്നത്. വടക്കാഞ്ചേരി ലൈഫ് മിഷൻ ഇടപാടിൽ സർക്കാരിനെയും ലൈഫ് മിഷനേയും നേരിട്ട് കുറ്റപ്പെടുത്തിയുള്ള സിബിഐ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതിൽ സർക്കാരും പാർട്ടിയും പ്രതിരോധത്തിലാണ്. ഇക്കാര്യത്തിൽ സ്വീകരിക്കേണ്ട രാഷ്ട്രീയ നിലപാട് ഇന്നത്തെ യോഗത്തിലുണ്ടാകും. സംസ്ഥാന സർക്കാരിനെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് അസ്ഥിരപ്പെടുത്താൽ ബിജെപി ശ്രമിക്കുകയാണെന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നത്. ഇതിൽ വ്യാപകമായി പ്രചരണം നടത്താനാണ് സിപിഎം തീരുമാനം. ഇക്കാര്യത്തിൽ ഇന്ന് വ്യക്തമായ തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉണ്ടാകും. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൻ്റെ ഒരുക്കമാണ് സെക്രട്ടറിയേറ്റിന് മുന്നിലുള്ള മറ്റൊരു പ്രധാന അജണ്ട.
സിപിഎം സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും - CPM secretariat meeting
സംസ്ഥാന സർക്കാരിനെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് അസ്ഥിരപ്പെടുത്താൽ ബിജെപി ശ്രമിക്കുകയാണെന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നത്