തിരുവനന്തപുരം: താനൂരില്‍ മുസ്‍ലിം ലീഗ് പ്രവര്‍ത്തകന്‍റെ കൊലപാതകത്തില്‍ മുഖ്യമന്ത്രിക്കെതിരെ ശക്തമായ വിമര്‍ശനമുന്നയിച്ച് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍. കൂടത്തായി കൊലപാതകങ്ങളില്‍ ജോളിയുടെ സാന്നിധ്യം പോലെയാണ് രാഷ്ട്രീയ കൊലപാതകങ്ങളിൽ സി.പി.എം സാന്നിധ്യമെന്ന് എം.കെ മുനീര്‍ നിയമസഭയില്‍ പറഞ്ഞു. അറുപത് വര്‍ഷം താനൂരില്‍ മുസ്സീം ലീഗിന് എം.എല്‍.എ ഉണ്ടായിട്ടും ഒരു കൊലപാതകം പോലും നടന്നിട്ടില്ലെന്നും എം.കെ മുനീര്‍ കൂട്ടിച്ചേർത്തു. സിപിഎമ്മിന്‍റെ എം.എല്‍.എ വന്ന് മൂന്നര വര്‍ഷം കഴിഞ്ഞപ്പോൾ ഒരു ജീവനെടുത്തു. ഒക്ടോബര്‍ 11ന് പി.ജയരാജന്‍ താനൂര്‍ സന്ദര്‍ശിച്ച് മടങ്ങിയതിനു പിന്നാലെയാണ് ഒരു പെറ്റി കേസില്‍ പോലും പ്രതിയാകാത്ത ഇസഹാഖിനെ കൊലപ്പെടുത്തിയത്. പ്രതികള്‍ സിപിഎമ്മുകാരാണെന്ന് പറയാന്‍ മുഖ്യമന്ത്രി എന്തിനാണ് മടിക്കുന്നത്. മുഖ്യമന്ത്രിയില്‍ നിന്നും നിക്ഷ്‌പക്ഷതയാണ് പ്രതീക്ഷിക്കുന്നത്. താനൂരില്‍ മന്ത്രി കെ.ടി ജലീലിന്‍റെ നേതൃത്വത്തില്‍ ഉണ്ടാക്കിയ സമാധാന കരാര്‍ ഒന്നും പാലിച്ചില്ല. സമാധാനം സ്ഥാപിക്കാന്‍ മുസ്ലീം ലീഗ് എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്നും മുനീര്‍ പറഞ്ഞു.
എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളിലും സിപിഎം സാന്നിധ്യമെന്ന് എംകെ മുനീർ എംഎല്‍എ
പ്രതികള്‍ സിപിഎമ്മുകാരാണെന്ന് പറയാന്‍ മുഖ്യമന്ത്രി എന്തിനാണ് മടിക്കുന്നത്. മുഖ്യമന്ത്രിയില്‍ നിന്നും നിക്ഷ്‌പക്ഷതയാണ് പ്രതീക്ഷിക്കുന്നത്.
തിരുവനന്തപുരം: താനൂരില്‍ മുസ്‍ലിം ലീഗ് പ്രവര്‍ത്തകന്‍റെ കൊലപാതകത്തില്‍ മുഖ്യമന്ത്രിക്കെതിരെ ശക്തമായ വിമര്‍ശനമുന്നയിച്ച് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍. കൂടത്തായി കൊലപാതകങ്ങളില്‍ ജോളിയുടെ സാന്നിധ്യം പോലെയാണ് രാഷ്ട്രീയ കൊലപാതകങ്ങളിൽ സി.പി.എം സാന്നിധ്യമെന്ന് എം.കെ മുനീര്‍ നിയമസഭയില്‍ പറഞ്ഞു. അറുപത് വര്‍ഷം താനൂരില്‍ മുസ്സീം ലീഗിന് എം.എല്‍.എ ഉണ്ടായിട്ടും ഒരു കൊലപാതകം പോലും നടന്നിട്ടില്ലെന്നും എം.കെ മുനീര്‍ കൂട്ടിച്ചേർത്തു. സിപിഎമ്മിന്‍റെ എം.എല്‍.എ വന്ന് മൂന്നര വര്‍ഷം കഴിഞ്ഞപ്പോൾ ഒരു ജീവനെടുത്തു. ഒക്ടോബര്‍ 11ന് പി.ജയരാജന്‍ താനൂര്‍ സന്ദര്‍ശിച്ച് മടങ്ങിയതിനു പിന്നാലെയാണ് ഒരു പെറ്റി കേസില്‍ പോലും പ്രതിയാകാത്ത ഇസഹാഖിനെ കൊലപ്പെടുത്തിയത്. പ്രതികള്‍ സിപിഎമ്മുകാരാണെന്ന് പറയാന്‍ മുഖ്യമന്ത്രി എന്തിനാണ് മടിക്കുന്നത്. മുഖ്യമന്ത്രിയില്‍ നിന്നും നിക്ഷ്‌പക്ഷതയാണ് പ്രതീക്ഷിക്കുന്നത്. താനൂരില്‍ മന്ത്രി കെ.ടി ജലീലിന്‍റെ നേതൃത്വത്തില്‍ ഉണ്ടാക്കിയ സമാധാന കരാര്‍ ഒന്നും പാലിച്ചില്ല. സമാധാനം സ്ഥാപിക്കാന്‍ മുസ്ലീം ലീഗ് എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്നും മുനീര്‍ പറഞ്ഞു.
add byte
Conclusion: