ETV Bharat / state

കൊവിഡ്; സംസ്ഥാനത്ത് രോഗവ്യാപനത്തോത് കുറഞ്ഞതായി മുഖ്യമന്ത്രി - The CM said that the spread of the disease in the state is low

കൊവിഡ് വ്യാപനം കുറയുന്നുണ്ടെങ്കിലും നിയന്ത്രണങ്ങള്‍ ഒഴിവാക്കാനുള്ള ഘട്ടത്തിലേക്ക് എത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു

പിണറായി വിജയന്‍  മുഖ്യമന്ത്രി  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്  കൊവിഡ്  കൊവിഡ് വ്യാപനം  ലോക്ക്ഡൗണ്‍  Lock down  Covid  Covid 19  Pinarayi Vijayan  The CM said that the spread of the disease in the state is low  disease
കൊവിഡ്; സംസ്ഥാനത്ത് രോഗവ്യാപനത്തോത് കുറഞ്ഞതായി മുഖ്യമന്ത്രി
author img

By

Published : May 29, 2021, 8:57 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് രോഗവ്യാപനത്തോത് കുറഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം, പാലക്കാട് ഒഴികെയുള്ള ജില്ലകളില്‍ കഴിഞ്ഞ മൂന്നു ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇരുപത് ശതമാനത്തിന് താഴെയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

കൊവിഡ്; സംസ്ഥാനത്ത് രോഗവ്യാപനത്തോത് കുറഞ്ഞതായി മുഖ്യമന്ത്രി

സംസ്ഥാനത്തെ ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.59 ശതമാനം ആണ്. എന്നാല്‍ തിരുവനന്തപുരത്ത് 20.21 ശതമാനവും പാലക്കാട്ട് 23.86 ശതമാനവും ആണ്. മലപ്പുറം ജില്ലയില്‍ ടിപിആര്‍ 17.25 ശതമാനമായി കുറഞ്ഞു. മെയ് 21ന് 28.75 ശതമാനമായിരുന്ന ജില്ലയിലെ കൊവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 23 ന് 31.53 ശതമാനത്തിലേക്ക് ഉയര്‍ന്നിരുന്നു. എന്നാൽ ഇപ്പോള്‍ കുറഞ്ഞു വരികയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

READ MORE: സംസ്ഥാനത്ത് 23,513 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 198 മരണം

പൊതുവെ കൊവിഡ് വ്യാപനം കുറയുന്നുണ്ടെങ്കിലും നിയന്ത്രണങ്ങള്‍ ഒഴിവാക്കാനുള്ള ഘട്ടത്തിലേക്ക് എത്തിയിട്ടില്ല. അതിനാലാണ് ജൂണ്‍ 9 വരെ ലോക്ക്ഡൗണ്‍ തുടരാന്‍ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.