ETV Bharat / state

തിരുവല്ലത്ത് പൊലീസ് കസ്റ്റഡിയില്‍ യുവാവ് മരിച്ചത് ഹൃദയാഘാതം മൂലമെന്ന് പ്രാഥമിക നിഗമനം - തിരുവല്ലത്ത് പൊലീസ് സ്റ്റേഷന്‍ കസ്റ്റഡിയില്‍ വച്ചുള്ളയുവാവിന്‍റെ മരണം

സംഭവം അസിസ്റ്റൻ്റ് കമ്മിഷണർ ബി അനിൽകുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം ഇന്നുമുതൽ അന്വേഷിക്കും

youth died at thiruvalla police station  death at police custody in thiruvalla police station  തിരുവല്ലത്ത് പൊലീസ് സ്റ്റേഷന്‍ കസ്റ്റഡിയില്‍ വച്ചുള്ളയുവാവിന്‍റെ മരണം  സുരേഷിന്‍റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്
തിരുവല്ലത്ത് പൊലീസ് കസ്റ്റഡിയില്‍ യുവാവ് മരിച്ചത് ഹൃദയാഘാതം മൂലമെന്ന് പ്രാഥമിക നിഗമനം
author img

By

Published : Mar 2, 2022, 9:54 AM IST

തിരുവനന്തപുരം : തിരുവല്ലത്ത് പൊലീസ് കസ്റ്റഡിയിൽ യുവാവ് മരിച്ചത് ഹൃദയാഘാതത്തെ തുടർന്നെന്ന് പോസ്റ്റ് മോർട്ടം റിപ്പോര്‍ട്ടിന്‍മേല്‍ പ്രാഥമിക വിലയിരുത്തൽ. അതേസമയം ഹൃദയാഘാതത്തിൻ്റെ കാരണം അറിയാന്‍ പതോളജിക്കൽ പരിശോധനാഫലം വരേണ്ടതുണ്ട്. മൃതദേഹത്തിൽ കാര്യമായ മുറിവുകളില്ലെന്നാണ് പ്രാഥമിക നിഗമനം.

സംഭവം ക്രൈംബ്രാഞ്ച് അസിസ്റ്റൻ്റ് കമ്മിഷണർ ബി അനിൽകുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം ഇന്നുമുതൽ അന്വേഷിക്കും. ദമ്പതികൾക്ക് നേരെ സദാചാര ഗുണ്ടായിസം നടത്തിയതിന് ഞായറാഴ്ച വൈകിട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത സംഘത്തിൽപ്പെട്ട നെല്ലിയോട് സ്വദേശി സുരേഷ് ആണ് കസ്റ്റഡിയിലിരിക്കെ മരിച്ചത്.

ALSO READ: കീവ് വിടണമെന്ന ഇന്ത്യൻ എംബസിയുടെ അറിയിപ്പ് മലയാളികൾ ശ്രദ്ധിക്കണം: പിണറായി വിജയൻ

തിങ്കളാഴ്ച(28.02.2022) രാവിലെ നെഞ്ചുവേദനയെ തുടർന്ന് സുരേഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ദമ്പതികളെ ആക്രമിച്ച കേസിൽ അഞ്ചുപേരെയാണ് പോലീസ് പിടികൂടിയത്. പ്രതികളെ പോലീസ് മർദിച്ചെന്നും പോലീസ് മർദനത്തിലാണ് സുരേഷ് മരിച്ചതെന്നും ആരോപിച്ച് സ്റ്റേഷനുമുന്നിൽ പ്രതിഷേധം നടന്നിരുന്നു.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.