ETV Bharat / state

തലശേരിയും അന്നംമുടക്കികളും ഇനി വരുന്നത് താരപ്രചാരകർ - National leaders will arrive in Kerala in droves in the coming days to fatten up the campaign

നാമനിർദ്ദേശ പത്രിക തള്ളിയ തലശേരി, ഗുരുവായൂർ, ദേവികുളം മണ്ഡലങ്ങളില്‍ എൻഡിഎയ്ക്ക് പിന്തുണയ്ക്കാൻ സ്ഥാനാർഥികളായി. കഴിഞ്ഞ ദിവസങ്ങളില്‍ ചർച്ചയായ ഇരട്ട വോട്ട് വിവാദത്തിന് പിന്നാലെ പോസ്റ്റല്‍ വോട്ടിലും ക്രമക്കേടുണ്ടെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീണ്ടും രംഗത്ത് എത്തി. പ്രചാരണം കൊഴുപ്പിക്കാൻ വരുംദിവസങ്ങളിൽ ദേശീയ നേതാക്കൾ കൂട്ടത്തോടെ കേരളത്തിലെത്തും

Thalassery assembly constituency COT Nasser issue Modi Amith sha in Kerala
തലശേരിയും അന്നംമുടക്കികളും ഇനി വരുന്നത് താരപ്രചാരകർ
author img

By

Published : Mar 29, 2021, 7:54 PM IST

നാമനിർദ്ദേശ പത്രിക തള്ളിയതോടെ തലശേരി മണ്ഡലത്തില്‍ എൻഡിഎയ്ക്ക് സ്ഥാനാർഥി ഇല്ലാതായത് ദേശീയ തലത്തില്‍ തന്നെ ചർച്ചയായിരുന്നു. സിപിഎം സിറ്റിങ് സീറ്റായ തലശേരിയില്‍ എൻഡിഎയ്ക്ക് വേണ്ടി ബിജെപി കണ്ണൂർ ജില്ലാ പ്രസിഡന്‍റാണ് നാമനിർദ്ദേശ പത്രിക നല്‍കിയിരുന്നത്. ഡമ്മി സ്ഥാനാർഥിയും പത്രിക നല്‍കിയിരുന്നു. എന്നാല്‍ ദേശീയ പാർട്ടിയെന്ന നിലയില്‍ നാമനിർദ്ദേശ പത്രികയില്‍ പാർട്ടി അധ്യക്ഷന്‍റെ ഒപ്പില്ലാത്തതിനാല്‍ ബിജെപി സ്ഥാനാർഥികളുടെ പത്രിക വരാണാധികാരി തള്ളി. ഇതോടെ തലശേരിയിലെ തെരഞ്ഞെടുപ്പ് ചർച്ചയായി. ബിജെപി-കോൺഗ്രസ്- മുസ്ലീലീഗ് ബന്ധത്തിന്‍റെ പേരില്‍ വോട്ട് മറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സിപിഎം ആരോപിച്ചു. ബിജെപി വോട്ട് വേണ്ടെന്ന് പറയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറയുകയും കൂടി ചെയ്തതോടെ തലശേരി മണ്ഡലത്തിലെ ബിജെപി വോട്ടുകളെ സംബന്ധിച്ച് കേരളത്തില്‍ ചർച്ച സജീവമായി. അതിനിടെ, തലശേരിയില്‍ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന സിഒടി നസീർ ബിജെപി നേതാക്കളുമായി ചർച്ച നടത്തി പിന്തുണ തേടി. ഉടൻ തന്നെ ബിജെപി നേതാക്കൾ കൂടുതല്‍ ചർച്ചകൾ നടത്തി സിഒടി നസീറിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചു. ആര് പിന്തുണ നല്‍കിയാലും സ്വീകരിക്കുമെന്നാണ് സിഒടി നസീർ പറയുന്നത്. ഇന്ത്യൻ ഗാന്ധിയൻ പാർട്ടി എന്ന പേരിലാണ് സിഒടി നസീർ സ്വതന്ത്രനായി മത്സരരംഗത്തുള്ളത്. സ്വതന്ത്രനെ പിന്തുണയ്ക്കാൻ അവസരം ലഭിച്ചതോടെ തലശേരിയിലെ ബിജെപി വോട്ടുകൾ ആർക്ക് അനുകൂലമാകും എന്ന നിലയിലുള്ള ചർച്ചകൾക്ക് അവസാനമായി. വോട്ട് കച്ചവടം എന്ന സിപിഎം ആരോപണത്തെ താല്‍ക്കാലികമായി പ്രതിരോധിക്കാനും ബിജെപിക്ക് കഴിഞ്ഞു. ഇതോടെ നാമനിർദ്ദേശ പത്രിക തള്ളിയ തലശേരി, ഗുരുവായൂർ, ദേവികുളം മണ്ഡലങ്ങളില്‍ എൻഡിഎയ്ക്ക് പിന്തുണയ്ക്കാൻ സ്ഥാനാർഥികളായി. ദേവികുളത്ത് സ്വതന്ത്രൻ എൻ ഗണേശൻ, ഗുരുവായൂരില്‍ ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാർട്ടിയുടെ ദിലീപ് നായരേയും എൻഡിഎ പിന്തുണയ്ക്കും.

അതോടൊപ്പം കേരളത്തില്‍ അരിവിതരണം സംബന്ധിച്ച് പ്രതിപക്ഷവും ഭരണപക്ഷവും തമ്മില്‍ തുടരുന്ന ആരോപണ പ്രത്യാരോപണങ്ങൾ തുടരുകയാണ്. അരിവിതരണം തടയണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ ഈ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപ് എടുത്ത തീരുമാനം വോട്ടർമാരെ സ്വാധീനിക്കാനാണെന്ന ആരോപണം ശരിയല്ലെന്ന സംസ്ഥാന സർക്കാർ വാദം കോടതി അംഗീകരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ചർച്ചയായ ഇരട്ട വോട്ട് വിവാദത്തിന് പിന്നാലെ പോസ്റ്റല്‍ വോട്ടിലും ക്രമക്കേടുണ്ടെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീണ്ടും രംഗത്ത് എത്തി. ഇടത് അനുകൂല ഉദ്യോഗസ്ഥർ പോസ്റ്റല്‍ ബാലറ്റ് നടപടി ക്രമങ്ങൾ മുഴുവൻ അട്ടിമറിക്കുകയാണെന്നും തദ്ദേശ തെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് നേട്ടം വോട്ടർപട്ടികയില്‍ ക്രമക്കേട് നടത്തി നേടിയതാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. ഇരട്ട വോട്ട് ആരോപണവുമായി രമേശ് ചെന്നിത്തല രംഗത്ത് എത്തിയതിന് പിന്നാലെ രമേശ് ചെന്നിത്തലയുടെ അമ്മ, കയ്പ്പമംഗലം, പെരുമ്പാവൂർ, കഴക്കൂട്ടം മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാർഥികൾക്കും ബന്ധുക്കൾക്കും ഇരട്ടവോട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇരട്ടവോട്ട് വിവാദത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷൻ അന്വേഷണം നടത്തുന്നതിനിടെയാണ് പോസ്റ്റല്‍ വോട്ടില്‍ ക്രമക്കേടുണ്ടെന്ന പുതിയ ആരോപണം വരുന്നത്.

കേരളത്തില്‍ നിയമസഭ തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം അവസാനിക്കാൻ ഒരാഴ്‌ച മാത്രം ശേഷിക്കെ അവസാന വോട്ടും ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് മുന്നണികൾ. പ്രചാരണം കൊഴുപ്പിക്കാൻ വരുംദിവസങ്ങളിൽ ദേശീയ നേതാക്കൾ കൂട്ടത്തോടെ കേരളത്തിലെത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയും എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും നാളെ കേരളത്തിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. പ്രധാനമന്ത്രിക്ക് പുറമേ ആഭ്യന്തരമന്ത്രി അമിത്ഷാ, പാർട്ടി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ എന്നിവരും ഈ ആഴ്‌ചകളിൽ സംസ്ഥാനത്ത് സജീവമാകും. നാളെ കേരളത്തിലെത്തുന്ന പ്രിയങ്ക ഗാന്ധി രണ്ടുദിവസങ്ങളില്‍ കേരളത്തിലുണ്ടാകും. രാഹുൽഗാന്ധി വീണ്ടും കേരളത്തിലെത്തുന്നുണ്ട്. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ദേശീയ നേതാക്കളായ പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട് എന്നിവർ കേരളത്തിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ പര്യടനം നാളെ വരെ തുടരും. ആഴക്കടൽ മത്സ്യബന്ധനം, വ്യാജ വോട്ട്, ഭക്ഷ്യക്കിറ്റ്, സ്വർണക്കടത്ത് ഉൾപ്പെടെയുള്ള വിവാദങ്ങളാണ് അവസാന ആഴ്‌ചയിലെ മുഖ്യ പ്രചാരണ വിഷയങ്ങൾ. ശബരിമലയും തെരഞ്ഞെടുപ്പിൽ കേന്ദ്രബിന്ദുവായി തുടരുന്നുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.