തിരുവനന്തപുരം: അഞ്ച് കോടി രൂപയിൽ താഴെ വിറ്റു വരവുള്ള ചെറുകിട വ്യാപാരികൾക്ക് റിട്ടേൺ ഫയൽ ചെയ്യുന്നതിൽ ഇളവ്. കൊവിഡ് പരിഗണിച്ച് റിട്ടേൺ ഫയൽ ചെയ്യാനുള്ള ലേറ്റ് ഫീസ് പലിശ എന്നിവയുടെ ഇളവ് സെപ്‌തംബർ വരെയാണ് നീട്ടി നൽകിയത്. ജൂൺ, ജൂലയ് മാസങ്ങളിലെ റിട്ടേണുകൾക്കും ഇളവ് ബാധകമാണ്. ജൂലയ് 2017 മുതൽ ജനുവരി 2020 വരെ റിട്ടേൺ ഫയൽ ചെയ്യാത്തവർക്ക് ലേറ്റ് ഫീസിൽ ഇളവുകൾ അനുവദിക്കുമെന്ന് ധനമന്ത്രി അറിയിച്ചു.
റിട്ടേൺ ഫയൽ ചെയ്യുന്നതിന് ആംനസ്റ്റി പദ്ധതി പ്രഖ്യാപിച്ചതായും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. നികുതി ബാധ്യതയില്ലാത്തവർക്ക് ലേറ്റ് ഫീ ഉണ്ടാകില്ല. മറ്റുള്ളവർക്ക് നിലവിലുള്ള പരമാവധി ലേറ്റ് ഫീ 10,000 രൂപ എന്നത് 500 ആയി കുറച്ചു. ജൂലയ് ഒന്നാം തീയതി മുതൽ ഈ ആനുകൂലം ലഭ്യമാകും. സെപ്‌തംബർ 30നകം കുടിശിക റിട്ടേൺ ഫയൽ ചെയ്യുന്നവർക്കാന്ന് ആനുകൂല്യം ലഭിക്കുന്നത്. അന്തർ സംസ്ഥാന വ്യാപാര നികുതി സംസ്ഥാനങ്ങൾക്ക് വീതം വക്കുന്നതിനു പകരം കൺസോളിഡേറ്റഡ് ഫണ്ടിൽ ചേർത്ത തെറ്റായ നടപടി തിരുത്താനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും ധനമന്ത്രി അറിയിച്ചു.